വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനുള്ള സ്വീകാര്യത വോട്ടണ്ണലിന്റെ ആദ്യ മണിക്കൂറുകള്‍ മുതല്‍ പ്രതിഫലിക്കുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് ലീഡ് നിലനിര്‍ത്തുന്നതാണ് കാണാനാവുന്നത്. ആദ്യ റൗണ്ട് എണ്ണി കഴിഞ്ഞപ്പോള്‍ 2461 വോട്ടിന് വികെ പ്രശാന്ത് മുന്നിലാണ്. യുഡിഎഫ് മികച്ച ലീഡ് പ്രതീക്ഷിച്ച സ്ഥലങ്ങളിലാണ് ഇപ്പോള്‍ വികെ പ്രശാന്ത് മുട്ടിട്ടുനില്‍ക്കുന്നത്.
ALSO READ: ഉപതിരഞ്ഞെടുപ്പ്; കോന്നിയില്‍ എല്‍ഡിഎഫ് മുന്നില്‍
ആദ്യ റൗണ്ടില്‍ കിടങ്ങൂര്‍ അടക്കമുള്ള മേഖലകളില്‍ മികച്ച ലീഡ് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മേയര്‍ ബ്രോ പ്രഭാവം അതിന് മങ്ങലേല്‍പ്പിച്ചു എന്ന് വേണം കരുതാന്‍. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. പോസ്റ്റല്‍ വോട്ടുകളും ഇമെയിലായി ലഭിച്ച വോട്ടുകളുമാണ് ആദ്യമെണ്ണിയത്. ഇന്നലെ വരെ 55 തപാല്‍ വോട്ടുകളും 68 ഇ.ടി.പി.ബി(ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ്) ലഭിച്ചിരുന്നു.
ALSO READ: ഉപതിരഞ്ഞെടുപ്പ്; മഞ്ചേശ്വരത്ത് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി
Post Your Comments