![](/wp-content/uploads/2019/10/shaju.jpg)
കോഴിക്കോട് : സിലിയുടെ സ്വര്‍ണം തനിയ്ക്ക് കൈമാറിയിട്ടില്ല . ജോളിയുടെ ആരോപണങ്ങള്‍ തന്നെ കുടുക്കാന്‍. പ്രതികരണവുമായി ഷാജു. മകളുടെയും ഭാര്യ സിലിയുടെയും കൊലപാതകം തന്റെ അറിവോടെയെന്ന ജോളിയുടെ വാക്കുകള്‍ തന്നെ കുരുക്കാനാണെന്ന് ഭര്‍ത്താവ് ഷാജു പറഞ്ഞു . ആശുപത്രി ജീവനക്കാര്‍ കൈമാറിയ സിലിയുടെ സ്വര്‍ണം ജോളി തനിക്ക് നല്‍കിയിട്ടില്ലെന്നും ഷാജു അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി.
എന്‍ഐടിയില്‍ താന്‍ എത്താതിരിക്കാന്‍ ജോളി തന്ത്രപൂര്‍വം ശ്രമിച്ചു. താന്‍ മദ്യപിക്കാറില്ല. ജോളി മദ്യപിച്ചിരുന്നതായി അറിയില്ലെന്നും ഷാജു മൊഴി നല്‍കിയതായാണ് സൂചന.
2016 ല്‍ ജോളിയില്‍ നിന്ന് എട്ടേകാല്‍ പവന്‍ സ്വര്‍ണം വാങ്ങി സ്വകാര്യ ബാങ്കില്‍ പണയം വച്ചിരുന്നതായി സുഹൃത്ത് ജോണ്‍സണ്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇത് സിലിയുടെ സ്വര്‍ണമാണോ എന്ന് അന്വേഷണസംഘം പരിശോധിക്കും.
അതേസമയം ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വെളുത്തപൊടി കണ്ടെടുത്തു. കാറും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments