കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ താന്‍ തീര്‍ത്ത ഇരകളുടെ മരണ നിമിഷങ്ങളെ കുറിച്ച് പറയുമ്പോള്‍ ജോളിയുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. എല്ലാം നിസാരമട്ട്. സിലിയെ കൊലപ്പെടുത്താനുണ്ടായ പരയും ആ പകയ്ക്ക് പിന്നിലെ സാഹചര്യവും ജോളി വിവരിച്ചപ്പോള്‍ പൊലീസുകാര്‍ക്കു പോലും ഷോക്കായി പോയി., ആദ്യഭാര്യ സിലി ജീവിച്ചിരിക്കെതന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ജോളിയോട് പൊലീസ് ചോദ്യം ചെയ്യല്‍ നടത്തിയത്.
സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു.ഭര്‍ത്താവ് റോയി മരിച്ച ശേഷം ജോളി ഷാജുവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലും സിലിക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇത് സിലി ജോളിയോടുതന്നെ പലതവണ പറഞ്ഞു. ഇതിന്റെ പേരില്‍ ഷാജുവിന്റെ മാതാപിതാക്കള്‍ സിലിയോട് കലഹിച്ചു. ഷാജുവിനോട് കൂടുതല്‍ അടുപ്പം വേണ്ടെന്ന സിലിയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് കാരണമായെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചു. സിലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തി ആദ്യം പകതീര്‍ത്തു. പിന്നത്തെ ഇര സിലിയായിരുന്നു. സയനൈഡ് നല്‍കി സിലിയേയും തീര്‍ത്തു.
സിലിയെ കൊലപ്പെടുത്തിയ ശേഷം ഷാജുവിനു മൊബൈല്‍ ഫോണില്‍ മെസേജ് അയച്ചിരുന്നു. ‘എവരിതിങ് ക്ലിയര്‍’ എന്നാണു സന്ദേശമയച്ചത്. ഷാജുവിനെ സ്വന്തമാക്കാനാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നല്‍കി. ആശുപത്രിയില്‍ ഷാജു തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും സിലിയോടുള്ള അടങ്ങാത്ത വിരോധം കാരണം പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നതാണ് സന്ദേശമയയ്ക്കാന്‍ കാരണം.
Post Your Comments