Latest NewsIndiaNews

ബിജെപിയെ വിശ്വസിച്ചതിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ബിജെപി സര്‍ക്കാര്‍ അഞ്ച് വര്‍ഷം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read also: വാഹനലോകത്തെ മാറ്റി മറിയ്ക്കാന്‍ ഇതാ ഒരു ബാറ്ററി രഹസ്യം : ഒരു തവണ ചാര്‍ജ് ചെയ്താല്‍ 2400 കിലോമീറ്റര്‍ വരെ ഓടാം

മഹാരാഷ്ട്രയില്‍ അര നൂറ്റാണ്ടിനിടെ ഒരു മുഖ്യമന്ത്രിയും അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചിരുന്നില്ല. ഒരു സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ഭരണത്തുടര്‍ച്ച കിട്ടുക എന്നത് അത്ര എളുപ്പമല്ല. ഈ സാഹചര്യത്തില്‍ ബിജെപിയെ വലിയ കക്ഷിയായി തെരഞ്ഞെടുത്തത് വലിയ കാര്യം തന്നെയാണെന്നും ഹരിയാനയില്‍ വോട്ടു വിഹിതം കൂട്ടാനായത് നേട്ടമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 2014 വരെ പ്രാദേശിക പാര്‍ട്ടികള്‍ തരുന്ന സീറ്റുകളില്‍ മത്സരിക്കുകയായിരുന്നു ബിജെപിയുടെ പതിവ്. ഇപ്പോള്‍ ആ സ്ഥിതി മാറിയെന്നും മോദി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button