വാഹനലോകത്തെ മാറ്റി മറിയ്ക്കാന് ഇതാ ഒരു ബാറ്ററി രഹസ്യം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 2400 കിലോമീറ്റര്‍ വരെ ഓടാം. പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് ചെലവും അന്തരീക്ഷ മലിനീകരണവും കുറഞ്ഞ ഇലക്ട്രിക് കാറുകളുടെ പ്രധാന പ്രശ്നം അവയുടെ സഞ്ചാരദൂരമാണ്. ഒറ്റ ചാര്‍ജില്‍ ഏകദേശം 500 കിലോമീറ്റര്‍ വരെയാണ് ഇന്ന് നിലവിലുള്ള ഏറ്റവും കൂടുതല്‍ റേഞ്ചുള്ള കാറുകള്‍ നല്‍കുന്നത്. ഇടയ്ക്കിടെ ചാര്‍ജ് ചെയ്തുകൊണ്ടുള്ള ദൂരയാത്രകള് ഇലക്ട്രിക് കാറുകളുടെ ജനപ്രീതി കുറയ്ക്കുക തന്നെ ചെയ്യും. എന്നാല്‍ ഇലക്ട്രിക് കാറുകളുടെ ചാര്‍ജ് തീരും എന്ന പേടിക്ക് വിരാമമിട്ടുകൊണ്ട് പുതിയൊരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുന്നു ബ്രിട്ടിഷ് ശാസ്ത്രജ്ഞന് ട്രെവര്‍ ജാക്സണ്.
നേവി ഓഫിസറായ ട്രെവര്‍ ജാക്സണ് ഒരു ചാര്‍ജില്‍ 1500 മൈല്‍ (2414 കിലോമീറ്റര്‍) വരെ ഓടുന്ന ബാറ്ററിയാണ് കണ്ടുപിടിച്ചത്. അലുമിനിയം എയര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ ബാറ്ററി ഉപയോഗിച്ച് കാര്‍ 2414 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു ദശാബ്ദം മുമ്പു തന്നെ ഈ കണ്ടുപിടിത്തം നടത്തിയെന്നും ഇതുമായി നിരവധി വാഹന നിര്‍മാതാക്കളെ സമീപിച്ചെന്നും അവര്‍ക്ക് താല്പര്യമില്ലാത്തതുകൊണ്ടാണ് പുറംലോകം അറിയാതിരുന്നതെന്നുമാണ് ട്രെവര്‍ പറയുന്നത്. വ്യാവസായിക ഉത്പാദനത്തിനായി ബ്രിട്ടനിലെ എസെക്സ് ആസ്ഥാനമായ ഓസ്റ്റിന്‍ ഇലക്ട്രിക് എന്ന കമ്പനിയുമായി നടത്തിയ ശതകോടികളുടെ ഉടമ്പടിയാണ് ഈ ബാറ്ററിയെ വീണ്ടും ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നത്.
Post Your Comments