തിരുവനന്തപുരം: ജാതിമത സംഘടനകളെ സ്വാധീനിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന യുഡിഎഫിന്‍റെ മോഹത്തിന് തിരിച്ചടിയേറ്റതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ സാമുദായിക ദ്രുവീകരണം ഉണ്ടാക്കാന്‍ എന്‍എസ്‌എസ് ശ്രമം നടത്തി. എന്‍എസ്‌എസിനോട് സിപിഎമ്മിനും സര്‍ക്കാരിനും ശത്രുതയില്ലെന്നും കോടിയേരി പറയുകയുണ്ടായി. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വിജയം പിണറായി വിജയന്‍ സര്‍ക്കാരിനുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍ക്കൈ നേടിയ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയം കൈവരിച്ചിരുന്നത്. പാലായിലും യുഡിഎഫിനായിരുന്നു മേല്‍ക്കൈ. അങ്ങനെ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന ആറ് മണ്ഡലങ്ങളില്‍ മൂന്നിലും എല്‍ഡിഎഫ് മികച്ച വിജയമാണ് നേടിയിരിക്കുന്നത്. അരൂരിലെ തോല്‍വി പ്രത്യേകം പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
Post Your Comments