ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ ട്രക്കുകള്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേരും ജമ്മു കശ്മീരിന് പുറത്തു നിന്നുളള ആളുകളാണ്. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മരിച്ചവരില്‍ ഒരാള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ നിവാസിയായ ജീവന്‍ സിംഗാണ്. രാജസ്ഥാനില്‍ താമസിക്കുന്ന മുഹമ്മദ് ഇല്ലിയാസാണ് രണ്ടാമത്തെ ആളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചകളില്‍ നിരവധി ട്രക്കുകളെയും, ആപ്പിള്‍ കര്‍ഷകരെയും തീവ്രവാദികള്‍ ലക്ഷ്യം വച്ചിരുന്നു. സുരക്ഷ ഉറപ്പ് നല്‍കിയിട്ടും ആക്രമണങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത് താഴ് വരയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.വൈകീട്ട് 6.45 ഓടെ ഷോപിയാനിലെ പോലീസ് സ്‌റ്റേഷനായ സൈനാപോറയ്ക്ക് കീഴിലുളള ചിതാഗ്രാമില്‍ അജ്ഞാത തീവ്രവാദികള്‍ മൂന്ന് വാഹനങ്ങള്‍ കത്തിച്ചു.
ആപ്പിള്‍ കര്‍ഷകര്‍ക്കും ട്രക്കുകള്‍ക്ക് സംരക്ഷണം ഉറപ്പ് നല്‍കുമെന്ന് ജമ്മു കശ്മീര്‍ സുരക്ഷ അധികൃതര്‍ നല്‍കിയ ഉറപ്പിന് പിന്നാലെയാണ് സംഭവം.
Post Your Comments