ഹോങ്കോംഗ്: ഹോങ്കോംഗിലെ കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറുന്ന ബിൽ ഹോങ്കോംഗ് ഔദ്യോഗികമായി റദ്ദാക്കി. ഇക്കഴിഞ്ഞ ഏപ്രിലിൽ ഈ ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇതോടെ ജൂണിൽ ബിൽ താത്കാലികമായി പിൻവലിച്ചിരുന്നു. ബില്ല് അവതരിപ്പിച്ചതിനുശേഷം ഹോങ്കോംഗിൽ ഇതുവരെ നടന്നിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് അരങ്ങേറിയത്. തെരുവുകളിൽ പൊലീസും ജനങ്ങളും തമ്മിൽ പോരാടി.
ALSO READ: കോന്നിയിൽ ബിജെപിയ്ക്ക് ഉണ്ടായത് മികച്ച മുന്നേറ്റം; പ്രതികരണവുമായി കെ സുരേന്ദ്രന്‍
ബിൽ നിയമമാക്കാനുള്ള നീക്കം പൂർണമായി അവസാനിപ്പിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. അതേസമയം, തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ ഒന്നു മാത്രമാണ് ബില്ല് പിൻവലിക്കുകയെന്നും ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും സമരക്കാർ അറിയിച്ചിരിക്കുകയാണ്. മാത്രമല്ല, ചൈനയെ പിന്തുണയ്ക്കുന്ന ഹോങ്കോംഗ് ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നതും പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമാണ്.
ALSO READ: പാളയത്തില്‍ പട തുടങ്ങിക്കഴിഞ്ഞു; തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി വിഎസ്
പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരെ പൊലീസ് റബർ ബുള്ളറ്റ് വെടിവയ്പും കണ്ണീർവാതകങ്ങളും പെപ്പർ സ്പ്രേയും ഉപയോഗിച്ചാണ് തുരത്തിയത്. കല്ലുകളും ചില്ലുകളും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ പൊലീസിനെ ശക്തമായി പ്രതിരോധിച്ചിരുന്നു.
Post Your Comments