![Pak-Singer](/wp-content/uploads/2019/10/Pak-Singer.jpg)
ലാഹോര്‍•കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽ പാമ്പുകളെ അഴിച്ചുവിടുമെന്ന് ഭീഷണിമുഴക്കിയ പാകിസ്ഥാൻ പോപ്പ് ഗായിക റാബി പിർസാദ മോദിയ്ക്കെതിരെ ചാവേര്‍ ആക്രമണ ഭീഷണിയുമായി രംഗത്ത്.
സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ആത്മഹത്യാ ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ പിർസാദ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
https://twitter.com/Rabipirzada/status/1186683894147551232
#ModiHitler i just wish huh. #kashmirkibeti, എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രകോപത്തിനിടയാക്കി. സോഷ്യല്‍ മീഡിയ നിരുത്തരവാദപരമായി ഉപയോഗിച്ചതിന് നിരവധി പേര്‍ ലാഹോറില്‍ നിന്നുള്ള ഗായികയെ രൂക്ഷമായി വിമര്‍ശിച്ചു.
കഴിഞ്ഞ മാസം പിർസദ ട്വിറ്ററിൽ ഏതാനും പാമ്പുകളും ചീങ്കണ്ണികളുമായി പോസ് ചെയ്ത് 15 സെക്കൻഡ് ക്ലിപ്പ് പോസ്റ്റ് ചെയ്യുകയും പ്രധാനമന്ത്രി മോദി കശ്മീരിനോട് ചെയ്യുന്നതിന്റെ പേരിൽ അവയെ അഴിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വന്യമൃഗങ്ങളെ വളർത്തുമൃഗങ്ങളാക്കി വന്യജീവി നിയമം ലംഘിച്ചതിന് പിർസഡയ്‌ക്കെതിരെ പഞ്ചാബ് വന്യജീവി സംരക്ഷണ വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. ലാഹോറിലെ ഒരു കോടതി അവർക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments