കോട്ടയം: കോട്ടയത്ത് നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ തലയില്‍ ഹാമര്‍ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച വിദ്യാര്‍ഥി അഭീല്‍ അവതരിപ്പിച്ച സംഗീത പരിപാടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ പാടുന്ന രംഗങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സണ്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ദുബൈയില്‍നിന്ന് നാട്ടിലെത്തിയ പ്രവാസി തൂങ്ങിമരിച്ച നിലയില്‍
ഒക്ടോബര്‍ നാലിനാണ് അപകടമുണ്ടായത്. മീറ്റില്‍ വളണ്ടിയറായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍. ഗ്രൗണ്ടില്‍ ഹാമര്‍ ത്രോ, ജാവലിന്‍ ത്രോ മത്സരങ്ങള്‍ ഒരുമിച്ചാണ് നടന്നിരുന്നത്. മൈതാനത്ത് വീണുകിടന്ന ജാവലിന്‍ എടുക്കാന്‍ പോയപ്പോഴാണ് അഫീലിന്റെ തലയില്‍ ഹാമര്‍ വന്നുവീണത്.അഫീലിനെ ആദ്യം പാല ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കുകയായിരുന്നു.
ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്നുവകുപ്പുകള്‍ ചുമത്തി
ഹാമര്‍ ത്രോ ഏരിയയില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മത്സരാര്‍ഥിക്ക് ഹാമര്‍ പായിക്കാന്‍ അനുമതി നല്‍കിയതെന്നാണ് ഒഫീഷ്യല്‍സ് അപകടത്തിന് ശേഷം പറഞ്ഞത്. എന്നാല്‍, മൈതാനത്ത് പതിച്ച ജാവലിന്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഹാമര്‍ പറന്നെത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.അടിയന്തര ചികിത്സക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ആരോഗ്യനിലയില്‍ മാറ്റമുണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് ചാമ്ബ്യന്‍ഷിപ്പ് മീറ്റ് മാറ്റിവെച്ചിരുന്നു. കുട്ടിയുടെ ചികിത്സ ചെലവ് സംസ്ഥാന സര്‍ക്കാറാണ് വഹിച്ചിരുന്നത്.
Post Your Comments