മസ്കറ്റ്: ഒമാനിലെ ഒന്‍പതാമത് മജ്‌ലിസ് ശൂറയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 27ന് നടക്കും. തെരഞ്ഞെടുപ്പിൽ മുഴുവൻ വോട്ടര്‍മാർക്കും പങ്കെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഒക്ടോബര്‍ 27ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 86 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 637 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. ഒക്ടോബര്‍ 27 ഞായറാഴ്ച രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴുമണി വരെയായിരിക്കും വോട്ടെടുപ്പ്.
Read also:ഇനി സൗദിയയുടെ മുഴുവൻ യാത്രകളും ആരംഭിക്കുന്നത് പുതിയ വിമാനത്താവളത്തിൽ നിന്നായിരിക്കുമെന്ന് അധികൃതർ
നാല് വർഷമാണ് തെരഞ്ഞെടുക്കപെടുന്ന മജ്‌ലിസ് ശൂറയുടെ കാലാവധി. 2015ൽ നടന്ന മജ്‌ലിസ് ശുറാ തെരഞ്ഞെടുപ്പിൽ 6,11,906 വോട്ടർമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1991 നവംബർ 12നാണ് രാജ്യത്ത് മജ്‌ലിസ് ശുറ നിലവിൽ വന്നത്.
Post Your Comments