സൗദി: ഇനി സൗദിയയുടെ മുഴുവൻ യാത്രകളും ആരംഭിക്കുന്നത് ജിദ്ദ പുതിയ വിമാനത്താവളത്തിൽ നിന്നായിരിക്കുമെന്ന് അധികൃതർ. ‘സൗദിയ’യുടെ എല്ലാ യാത്രകളും രണ്ട് മാസത്തിനുള്ളിൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ഒന്നാംനമ്പർ ടെർമിനലിലേക്ക് മാറ്റുമെന്ന് അവർ വ്യക്തമാക്കി. ഡിസംബർ 10-ന് ഇന്ത്യൻ സെക്ടറായ മുംബൈ, ഡൽഹി, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ലഖ്‌നൗ, ബെംഗളൂരു, ചെന്നൈയടക്കം 12 ഡെസ്റ്റിനേഷൻ സെന്ററുകളിലേക്കുള്ള ‘സൗദിയ’യുടെ യാത്രകൾ പുതിയ ടെർമിനലിലേക്ക് മാറ്റിത്തുടങ്ങും.
ALSO READ: നടി മഞ്ജു വാര്യർക്ക് തൊഴിൽ പരമായ പിന്തുണ നൽകുമെന്ന് സിനിമാ താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി
രണ്ടുമാസത്തിനുള്ളിൽ എല്ലാ വിമാനസർവീസും പുതിയവിമാനത്താവളത്തിൽനിന്ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മദീന, റിയാദ്, ദമ്മാം, അൽ ഖസീം ഒഴിച്ചുള്ള 21 ആഭ്യന്തര മേഖലകളിലേക്കുള്ള യാത്രയും സർവീസുകളും അബുദാബി, ബഹ്‌റൈൻ, മസ്കറ്റ്, അമ്മാൻ, അലക്സാൻഡ്രിയ തുടങ്ങിയ ഏതാനും അന്താരാഷ്ട്ര യാത്രയും ഇതിനകംതന്നെ സൗദിയ പുതിയ ടെർമിനൽ വഴിയാണ് നടത്തുന്നത്.
ALSO READ: നടൻ ഷെയ്ൻ നിഗവും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി
Post Your Comments