Latest NewsNewsIndia

സ്ത്രീശാക്തീകരണം; ദീപികയും സിന്ധുവും ‘ഭാരത് കി ലക്ഷ്മി’ അംബാസഡര്‍മാര്‍

ന്യൂഡല്‍ഹി: സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ഭാരത് കി ലക്ഷ്മി’ പദ്ധതിയുടെ അംബാസഡര്‍മാരായി ബോളിവുഡ് നടി ദീപിക പദുകോണിനെയും ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെയും തെരഞ്ഞെടുത്തു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

‘ഭാരത് കി ലക്ഷ്മി’യുടെ പ്രധാന ലക്ഷ്യം സ്ത്രീശാക്തീകരണമാണ്. രാജ്യത്തെ സ്ത്രീകളുടെ മാതൃകപരമായ സേവനങ്ങള്‍ ലോകജനതയ്ക്ക് മുന്‍പില്‍ എത്തിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രചാരണത്തെക്കുറിച്ചുള്ള വീഡിയോയും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു.

 

ALSO READ: പഴങ്ങളും ധാന്യവും ഉപയോഗിച്ച് മദ്യം; അനുമതി നല്‍കി സര്‍ക്കാര്‍

https://twitter.com/deepikapadukone/status/1186535209342242816?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1186535209342242816&ref_url=https%3A%2F%2Fwww.asianetnews.com%2Fwoman-life%2Fdeepika-padukone-and-p-v-sindhu-as-bharat-ki-laxmi-for-pm-modi-pztrio

കഴിവ്, നിശ്ചയദാര്‍ഢ്യം, ഉറച്ചതീരുമാനം, സമര്‍പ്പണം എന്നിവ ഇന്ത്യന്‍ നാരീശക്തിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണെന്നും ഈ വീഡിയോയിലൂടെ പി.വി. സിന്ധുവും ദീപിക പദുകോണും ‘ഭാരത് കി ലക്ഷ്മി’ ആഘോഷിക്കേണ്ടതിന്റെ സന്ദേശം മികച്ചരീതിയില്‍ പകരുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റു ചെയ്തു. വീഡിയോയില്‍ ദീപികയും സിന്ധുവും തങ്ങളുടെ ജീവിതാനുഭവം പങ്കുവെക്കുന്നുണ്ട്. ഒപ്പം സമൂഹത്തിന് വേണ്ടി സേവനം ചെയ്ത വ്യക്തകളുടെ കഥയും ഇവര്‍ പറയുന്നു. സ്ത്രീകളെ ശാക്തീകരിക്കുകയും അവരുടെ നേട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുമ്പോഴാണ് സമൂഹം വളരുന്നതെന്ന് പിവി സിന്ധു കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button