Latest NewsKeralaNews

പഴങ്ങളും ധാന്യവും ഉപയോഗിച്ച് മദ്യം; അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: പഴങ്ങളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും മദ്യമുണ്ടാക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ചക്ക, കശുമാങ്ങ, വാഴപ്പഴം തുടങ്ങിയ പഴങ്ങളില്‍ നിന്നും മറ്റു കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുമാണ് വീര്യം കുറഞ്ഞ മദ്യവും വൈനും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

ALSO READ: ഹസ്സന് ഇത് രണ്ടാം ജന്മം: ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായ ഹസ്സന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍

നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യം ഉല്‍്പാദിപ്പിക്കുന്നതിനുള്ള ശുപാര്‍ശ കാര്‍ഷിക സര്‍വകലാശാല സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈന്‍ നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ക്ക് അബ്കാരി നിയമങ്ങള്‍ക്ക് അനുസൃതമായി ലൈസന്‍സ് നല്‍കും. ഇതിനായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്.

ALSO READ: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡിഎംആര്‍സിക്ക്; മന്ത്രിസഭാ യോഗത്തിലെ തീരുമാനമിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button