Latest NewsIndiaNewsInternational

ഇന്ത്യ- ചൈന ഉച്ചകോടി: ഷി ജിൻപിങ് താമസിച്ച നക്ഷത്രഹോട്ടലിൽനിന്ന് കൊറിയർ നഷ്ടപ്പെട്ടതായി പരാതി

 ന്യൂഡൽഹി: ഇന്ത്യ- ചൈന ഉച്ചകോടിയിൽ ചെന്നൈയിൽ എത്തിയ ഷി ജിൻപിങ് താമസിച്ച നക്ഷത്രഹോട്ടലിൽനിന്ന് കൊറിയർ നഷ്ടപ്പെട്ടതായി. എംബസിയിലെ ഉദ്യോഗസ്ഥരുടെ 80,000 രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കാണാതായത്. ഡൽഹിയിലെ ചൈനീസ് എംബസിയിലേക്ക് അയച്ച കൊറിയർ ആണ് കാണാതായത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്തുക്കൾ ലഭിക്കാതെവന്നതോടെ എംബസി അധികൃതർ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ഗിണ്ടി പോലീസ്, വസ്തുക്കൾ കയറ്റിയയച്ച കണ്ടെയ്‌നർ ലോറി കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അറിയിച്ചു.

ALSO READ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ ഭാരതത്തിന്റെ അഭിമാനം; സ്ഥലം സന്ദർശനം നടത്തിയ ലക്ഷ കണക്കിന് സഞ്ചാരികളുടെ കണക്ക് പുറത്ത് വിട്ട് ടൂറിസം വകുപ്പ്

എംബസി ഉദ്യോഗസ്ഥരും ഷി ജിൻപിങ് മടങ്ങിയതിനൊപ്പം ചെന്നൈയിൽനിന്ന് മടങ്ങിയിരുന്നു. എന്നാൽ വസ്തുക്കൾ കൊണ്ടുപോയിരുന്നില്ല. ഇത് കൊറിയറിൽ ഡൽഹിയിലേക്ക് അയയ്ക്കാൻ ഹോട്ടലിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സെയ്ദാപ്പേട്ടിലുള്ള കൊറിയർ സർവീസ് കമ്പനിയെ ഇതിനായി ഹോട്ടലധികൃതർ ചുമതലപ്പെടുത്തി. എന്നാൽ ഇവർ അത് മറ്റൊരു ഏജൻസിയെ ഏൽപ്പിച്ചു.

ALSO READ: ഭാരത് പെട്രോളിയം ഓഹരി വിൽപനക്കുള്ള ടെൻഡർ തിയതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button