ഡല്‍ഹി: പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ച ബേക്കറി ജീവനക്കാരനെ യുവാവ് ഇഷ്ടിക കൊണ്ട തലക്കടിച്ച് കൊലപ്പെടുത്തി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ദയാല്പുരിലെ ബേക്കറിയിലാണ് സംഭവം. ഖലീല്‍ അഹമ്മദ് (45) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 15നാണ് ഫൈസാന്‍ ഖാന് എന്ന യുവാവ് ഖലീലിന്റെ ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയത്. സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ഫൈസാന്‍ പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടു.
കടയില്‍ പ്ലാസ്റ്റിക് കവറിന്റെ ഉപയോഗം നിര്‍ത്തിയെന്ന് ബേക്കറി ജീവനക്കാരന് ഫൈസാന്‍ ഖാനോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഇഷ്ടിക കൊണ്ട് ഫൈസാന്‍ ഖാന് ഖലീല്‍ അഹമ്മദിന്റെ തലക്കടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഖലീലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എന്നാല്‍ കൊലപാതകത്തിന് പിന്നാലെ ഫൈസാന്‍ ഖാന് ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റ് ചെയ്തു.
Post Your Comments