താമരശ്ശേരി : മാനസികാരോഗ്യം വീണ്ടെടുക്കാന്‍ മാനസികാരോഗ വിദഗ്ദ്ധനെ കാണണമെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളി. മനഃപ്രയാസങ്ങള്‍ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നുമാണ് ജോളി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി. മനോരോഗ വിദഗ്ധനെ കാണണോ എന്നു ചോദിച്ചപ്പോള്‍ വേണമെന്നു മറുപടി നല്‍കി
Read Also : എന്‍ഐടി പ്രഫസറായി വിലസിയ ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ല? കലാലയ ജീവിതത്തിലും ദുരൂഹത
അതേസമയം, വക്കാലത്ത് എടുക്കാന്‍ ആളില്ലാത്തതിനാല്‍ കൂടത്തായി സിലി വധക്കേസില്‍ പ്രതി ജോളി ജോസഫിന് കോടതിയുടെ സൗജന്യ നിയമസഹായം. റോയ് തോമസ് വധക്കേസില്‍ ജോളിയുടെ വക്കാലത്ത് എടുത്തത് അഡ്വ. ബി.എ.ആളൂരായിരുന്നു. എന്നാല്‍ സൗജന്യ നിയമസഹായമെന്നു കരുതിയാണ് ആ കേസില്‍ വക്കാലത്ത് ഒപ്പിട്ടതെന്നു ജോളി പറഞ്ഞിരുന്നു.
ഇന്നലെ സിലി വധക്കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജോളിക്കുവേണ്ടി ഹാജരായ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ എത്തിയില്ല. തുടര്‍ന്നു കോടതിയുടെ നിര്‍ദേശപ്രകാരം സൗജന്യ നിയമസഹായ പാനലിലുള്ള അഡ്വ. കെ.ഹൈദര്‍ ജോളിയുടെ വക്കാലത്ത് എറ്റെടുത്തു.
Post Your Comments