CricketLatest NewsNewsIndiaSports

ദക്ഷിണാഫ്രിക്കയെ മൂന്നാം ടെസ്റ്റിലും വീഴ്ത്തി, ഇന്ത്യ പരമ്പര തൂത്തുവാരി

വിശാഖപട്ടണം : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിലെ ഇന്നിംഗ്സ് ജയത്തിലൂടെ 3-0ത്തിന് പരമ്പര തൂത്തുവാരി ഇന്ത്യ. 202 റൺസിനും, ഇന്നിഗ്‌സിനുമാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഷഹബാസ് നദീമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്.

335 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക 133 റണ്‍സിന് പുറത്തായി. കഴിഞ്ഞ ദിവസം ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറായ 497/9നെതിരെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 162 റണ്‍സിന് ആള്‍ഔട്ടാകുകയായിരുന്നു. ഡി ​ബ്രൂ​യി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.  ഇന്ത്യക്കായി ഷമി മൂന്നും ഉമേഷ് യാദവും നദീമും രണ്ടും ജഡേജയും അശ്വിനും ഒരോ വിക്കറ്റും സ്വന്തമാക്കി.  ടോസ് നേടി ബാറ്റിഗ് തെരഞ്ഞെടുത്ത ഇന്ത്യ രോഹിത് ശര്‍മയുടെ (212) ഇരട്ട സെഞ്ചുറിയുടെയും അജിങ്ക്യ രഹാനെയുടെ (115) സെഞ്ചുറിയുടെയും ബലത്തിലാണ് മികച്ച സ്‌കോറിൽ എത്തിയത്. സ്കോര്‍: ഇന്ത്യ – 497/9 ഡിക്ലയേര്‍ഡ്, ദക്ഷിണാഫ്രിക്ക – 162, 133

ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ​യു​ടെ ആ​ദ്യ സ​മ്പൂ​ര്‍​ണ വി​ജ​യ​മാണിത്. അതോടൊപ്പം ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ക്യാ​പ്റ്റ​നെ​ന്ന ബ​ഹു​മ​തിയും വി​രാ​ട് കോ​ഹ്‌​ലി നേടി. സ്വ​ന്തം നാ​ട്ടി​ൽ ഇ​ന്ത്യ​യു​ടെ തു​ട​ർ​ച്ച​യാ​യ പ​തി​നൊ​ന്നാം പ​ര​മ്പ​ര വി​ജ​യം കൂ​ടി​യാ​ണി​ത്.
ഈ ടെസ്റ്റ് പരമ്പര ജയത്തോടെ 240പോയിന്റുമായി വേൾഡ് ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യ ഒന്നാമതെത്തി.

Also read : അക്ഷര ഭയം: മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി പത്രമാധ്യമങ്ങൾ രംഗത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button