കോട്ടയം: കേരള ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച വിദ്യാർത്ഥി അഫീലിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇന്നലെ വൈകുന്നേരത്തോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാവിലെ ഒമ്പത് മണിക്കാണ് പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ആരംഭിക്കുക. വൈകിട്ടോടെയാണ് സംസ്‌കാരം.
പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അഫീല്‍ ജോണ്‍സന്‍. 15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഫീല്‍. അത്‌ലറ്റിക് മീറ്റിലെ വൊളണ്ടിയറായിരുന്ന അഫീല്‍ ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ ശ്രമിക്കുന്ന സമയത്ത് എതിര്‍ ദിശയില്‍ നിന്നും ഹാമര്‍ തലയിലേക്ക് വന്ന് പതിക്കുകയായിരുന്നു. ഈ മാസം നാലിനാണ് അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് അഫീലിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.
ALSO READ: ഇന്ത്യ- ചൈന ഉച്ചകോടി: ഷി ജിൻപിങ് താമസിച്ച നക്ഷത്രഹോട്ടലിൽനിന്ന് കൊറിയർ നഷ്ടപ്പെട്ടതായി പരാതി
വിദഗ്ധ സംഘത്തെ അഫീലിന്റെ ചികിത്സയ്ക്കായി നിയോഗിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ ഗുരുതര വീഴ്ച്ച വരുത്തിയ അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലയോട്ടിയില്‍ ഗുരുതര പരിക്കേറ്റ അഫീലിന്റെ നിലയില്‍ പുരോഗതി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ന്യൂമോണിയ ബാധിച്ചതോടെയാണ് സ്ഥിതി വഷളായത്. സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികിത്സകള്‍ നടന്നിരുന്നത്.
Post Your Comments