
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,120 രൂപയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം 44320 രൂപയായിരുന്നു പവന്റെ വില രേഖപ്പെടുത്തിയത്.
ഗ്രാമിന് 25 രൂപ കുറഞ്ഞ് 5515 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഇടിഞ്ഞിട്ടുണ്ട്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.43 ശതമാനം ഇടിവ് രേഖപ്പെടുത്തി. സ്വർണവില ഔൺസിന് 1,960.80 ഡോളറായാണ് കുറഞ്ഞത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലും സ്വർണവില കുറയുകയാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ നിരക്ക് 103 രൂപയാണ്.
Post Your Comments