Latest NewsKeralaNewsBusiness

ര​ണ്ടു​ദി​വ​സത്തെ കുതിപ്പിനൊടുവിൽ വിശ്രമം: സ്വ​ർ​ണ​വി​ല​യി​ൽ ഇന്ന് മാ​റ്റ​മി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാതെ തുടരുന്നു. ഗ്രാ​മി​ന് 5,595 രൂ​പ​യും പ​വ​ന് 44,760 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

ബു​ധ​നാ​ഴ്ച ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യും ഉ​യ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യും ആണ് വർദ്ധിച്ചത്.

അതേസമയം, 24 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 6,104 രൂ​പ​യി​ലും പ​വ​ന് 48,832 രൂ​പ​യി​ലു​മാ​ണ് ഇന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read Also : കെടിഡിഎഫ്സിക്ക് നൽകാനുള്ള 450 കോടി രൂപയ്ക്ക് പകരം കേരള ബാങ്കിന് കെഎസ്ആർടിസിയുടെ വാണിജ്യ സമുച്ചയങ്ങൾ പണയം വെക്കുന്നു

ദീ​പാ​വ​ലി​ക്ക് ശേ​ഷം തി​ങ്ക​ളാ​ഴ്ച ഇ​ടി​വോ​ടെ തു​ട​ങ്ങി​യ സ്വ​ർ​ണ​വി​ല ചൊ​വ്വാ​ഴ്ച തി​രി​ച്ചു​ക​യ​റി​യി​രു​ന്നു. തു​ട​ർ​ന്ന്, ര​ണ്ടു​ദി​വ​സം വി​ല കൂ​ടി​യ​തി​നു ശേ​ഷ​മാ​ണ് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്.

ആ​ഗോ​ള വി​പ​ണി​ക​ളി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ളാ​ണ് പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല തി​രി​ച്ചു​ക​യ​റു​ക​യാ​ണ്.

അതേസമയം, വെ​ള്ളി വി​ല​യി​ല്‍ ഇ​ന്ന് വ​ര്‍​ദ്ധ​നവ് രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​മി​ന് 30 പൈ​സ​യു​ടെ വ​ര്‍​ദ്ധ​ന​യോ​ടെ 78 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. എ​ട്ട് ഗ്രാ​മി​ന് 2.40 രൂ​പ ഉ​യ​ര്‍​ന്ന് 624 രൂ​പ​യി​ലെ​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button