ന്യൂഡൽഹി: എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ തുക പറ്റാനുള്ള പ്രായപരിധി 60 വയസാക്കുന്നു. അന്താരാഷ്ട്രരീതികളുമായി സമാനപ്പെടുത്തി ഇ.പി.എഫ്. പെൻഷൻ പരിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു തീരുമാനം. നിലവിൽ 58 വയസ്സായാൽ പെൻഷൻ പിൻവലിക്കാമായിരുന്നു. 58 വയസ്സിൽ വിരമിക്കുന്നവർക്കും ഇനി 60 വയസ്സുവരെ തുക ഇ.പി.എഫിൽ നിക്ഷേപമായി സൂക്ഷിക്കാം. ഇതുവഴി രണ്ടു വർഷത്തെ അധികപലിശയും ലഭിക്കും.
നവംബറിൽ ചേരുന്ന ഇ.പി.എഫ്.ഒ. ട്രസ്റ്റി യോഗത്തിൽ പുതിയ നിർദേശം മുന്നോട്ടുവെക്കും. ട്രസ്റ്റി യോഗം അംഗീകരിച്ചാൽ കേന്ദ്ര തൊഴിൽമന്ത്രാലയം ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കും. ലോകത്ത് പലയിടങ്ങളിലും 65 വയസ്സിനുശേഷമാണ് പെൻഷൻ നൽകുന്നതെന്നും അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഇ.പി.എഫ്. പ്രായപരിധി 60 വയസ്സായി ഉയർത്തണമെന്നുമാണ് ആവശ്യം.
Post Your Comments