തൊടുപുഴ: ബാർ ഹോട്ടലിൽ അക്രമം നടത്തി ഡിവൈഎഫ്ഐ മുൻ നേതാക്കൾ പണം തട്ടിയ സംഭവത്തിൽ പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതമായ കാര്യങ്ങൾ. ബാർ ഹോട്ടലിൽ നിന്ന് 22000 രൂപ തട്ടിയെടുത്തെന്ന കേസിൽ പണം തിരികെ നൽകി ഡിവൈഎഫ്ഐ നേതാക്കൾ കേസ് ഒതുക്കിത്തീർത്തു. പ്രതികളിൽ ഒരാളുടെ രക്ഷിതാവ് ഇടപെട്ട് ഹോട്ടലുകാർക്ക് പണം നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയത്. കഴിഞ്ഞ മാസം 13ന് പുലർച്ചെ 1.45ന് ഇടുക്കി റോഡിലുള്ള സിസിലിയ ബാർ ഹോട്ടലിൽ ആണ് അക്രമവും പണം തട്ടിയെടുക്കലും നടന്നത്.
ALSO READ: ഹിന്ദു സമാജ് നേതാവായ കമലേഷ് തിവാരിയുടെ കൊലയാളികളുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് യു പി പൊലീസ്
കേസിൽ ഡിവൈഎഫ്ഐ മുതലക്കോടം യൂണിറ്റ് മുൻ സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളിയാണ് ഒന്നാം പ്രതി. കാഞ്ഞിരമറ്റം കൃഷ്ണാഞ്ജലിയിൽ കെ.എസ്.ഗോപാലകൃഷ്ണൻ (21), തെക്കുംഭാഗം ഇടശേരിയിൽ ലിജോ ജോസഫ് (21), ഡിവൈഎഫ്‌ഐ മുതലക്കോടം യൂണിറ്റ് മുൻ പ്രസിഡന്റ് പഴുക്കാക്കുളം പാലാത്ത് ജിത്തു ഷാജി (22) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. സംഭവത്തെത്തുടർന്ന് ഒളിവിൽ കഴിയുന്ന മുൻ ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രതികൾക്ക് എതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിന് പൊലീസ് നീക്കം ആരംഭിച്ചിരുന്നു. ഇതോടെയാണ് പണം നൽകി പ്രതികൾ തലയൂരിയത്.
ALSO READ: പോലീസ് ഉദ്യോഗസ്ഥയോട് ഉന്നത ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവം; നടപടിക്കൊരുങ്ങി വനിതാ കമ്മീഷന്‍
അക്രമവും പിടിച്ചുപറിയും നടത്തിയ സംഭവം വലിയ വിവാദമായതോടെ മാത്യൂസ് കൊല്ലപ്പള്ളി, ജിത്തു ഷാജി എന്നിവരെ ഡിവൈഎഫ്‌ഐയിൽ നിന്നു പുറത്താക്കിയതായി നേതാക്കൾ അറിയിച്ചിരുന്നു. 3 ആഴ്ചകൾക്കു മുൻപ് മാത്യൂസ് കൊല്ലപ്പള്ളി ഒഴികെയുള്ള പ്രതികൾ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
Post Your Comments