Latest NewsNewsBusiness

ഇപിഎഫ് നിക്ഷേപത്തിന് ഇനി ഉയർന്ന പലിശ ലഭിക്കും, അംഗീകാരം നൽകി കേന്ദ്രസർക്കാർ

ഏകദേശം 6 കോടിയിലധികമുള്ള ഇപിഎഫ് വരിക്കാർക്കാണ് പലിശ നിരക്ക് വർദ്ധനവ് കൊണ്ടുള്ള പ്രയോജനം ലഭിക്കുക

എംപ്ലോയീസ് പ്രൊവിഡന്റ് നിക്ഷേപങ്ങൾക്ക് 8.15 ശതമാനം പലിശ അനുവദിക്കാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകി. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ഇപിഎഫ് നിക്ഷേപങ്ങളുടെ വാർഷിക പലിശ നിരക്ക് 8.15 ശതമാനമായി നിശ്ചയിച്ച ഇപിഎഫ്ഒയുടെ നടപടിക്കാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ഇപിഎഫ്ഒ പലിശ നിരക്കുകളിൽ നേരിയ വർദ്ധനവ് വരുത്തിയിരുന്നു. ഇവ പ്രാബല്യത്തിൽ വരണമെങ്കിൽ കേന്ദ്രസർക്കാറിന്റെ അനുമതി നിർബന്ധമാണ്. ഈ സാഹചര്യത്തിലാണ് പലിശ വർദ്ധനവിന് കേന്ദ്രം പച്ചക്കൊടി വീശിയത്.

പലിശ നിരക്കുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, ഇപിഎഫ് അംഗങ്ങളുടെ അക്കൗണ്ടുകളിൽ പലിശ ക്രെഡിറ്റ് ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും കേന്ദ്രസർക്കാർ നൽകി. ഏകദേശം 6 കോടിയിലധികമുള്ള ഇപിഎഫ് വരിക്കാർക്കാണ് പലിശ നിരക്ക് വർദ്ധനവ് കൊണ്ടുള്ള പ്രയോജനം ലഭിക്കുക. 2021-22 സാമ്പത്തിക വർഷത്തിലെ, ഇപിഎഫ് വാർഷിക പലിശ നിരക്ക് 8.10 ശതമാനമായിരുന്നു.

Also Read: ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത! ഇനി മുതൽ പിഎസ്‌സി പരീക്ഷയിലെ മാർക്ക് നേരത്തെ അറിയാൻ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button