ഇപിഎഫ് പലിശ നിരക്കിലെ പുതിയ മാറ്റങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചത്. ഇപിഎഫ്ഒയുടെ ശുപാർശ പ്രകാരമാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇനി ഇപിഎഫ് നിക്ഷേപങ്ങൾക്ക് 8.1 ശതമാനമാണ് പലിശ.
കഴിഞ്ഞ വർഷം ഇപിഎഫ് പലിശ നിരക്ക് 8.5 ശതമാനമായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിലെ മാർച്ച് മാസത്തിലാണ് ഇപിഎഫ് നിക്ഷേപങ്ങൾക്ക് 8.1 ശതമാനം പലിശ നിരക്ക് നൽകാൻ ഇപിഎഫ്ഒ ശുപാർശ ചെയ്തത്. കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് ഇപിഎഫ്ഒയുടെ ശുപാർശ ധനമന്ത്രാലയത്തിന് കൈമാറിയത്. 1977-78 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് 8.1 ശതമാനം.
Post Your Comments