Latest NewsCricketNews

ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ധോണിക്കൊ? ബിസിസിയുടെ കണക്കുകൾ പറയുന്നതിങ്ങനെ

റാഞ്ചി: ധോണിക്കാണോ വിരാട് കോഹ്‌ലിക്കാണോ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതെന്നുള്ള സംശയം ആളുകൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇത് വ്യക്തമാക്കിയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റാഞ്ചിയില്‍ നടന്ന ഇന്ത്യയുടെ അവസാന ടെസ്റ്റ് കാണാന്‍ മുന്‍ നായകന്‍ എം എസ് ധോണി സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ഡ്രസിങ് റൂമിലെത്തിയ ധോണി താരങ്ങളുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഏഴ് മണിക്കൂറിനുള്ളില്‍ 60,000ല്‍ കൂടുതല്‍ പേരാണ് ചിത്രത്തിന് ലൈക്ക് നല്‍കിയത്. അതിനുമുമ്പ് പരമ്പര വിജയത്തിന് ശേഷം കോഹ്‌ലിയും സംഘവും പവലിയനിലേക്ക് നടന്നുവരുന്ന ചിത്രവും ബിസിസിഐ പങ്കുവച്ചു. എന്നാല്‍ ഏഴ് മണിക്കൂറിനിടയില്‍ 12,000 ആരാധകർ മാത്രമാണ് ഇതിന് ലൈക്ക് നൽകിയത്. എന്നാൽ അഞ്ച് മണിക്കൂറുകള്‍ക്ക് മുമ്പ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ട്വീറ്റ് ബിസിസിഐ റീട്വീറ്റ് ചെയ്തിരുന്നു. 57,000 പേര്‍ ആ റീട്വീറ്റിന് പ്രതികരണവുമായെത്തി.

Read also: തന്നെ അസ്വസ്ഥമാക്കുന്ന വാട്‌സ് ആപ്പ് സന്ദേശം അയക്കുന്ന ആള്‍ക്കെതിരെ പരാതി കൊടുത്ത് യുവതി : എന്നാല്‍ സന്ദേശം അയക്കരുതെന്ന് യുവതി തന്നോട് ഒരിയ്ക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് യുവാവും

shortlink

Related Articles

Post Your Comments

Related Articles


Back to top button