ഫുജൈറ : തന്നെ അസ്വസ്ഥമാക്കുന്ന വാട്സ് ആപ്പ് സന്ദേശം അയക്കുന്ന ആള്‍ക്കെതിരെ പരാതി കൊടുത്ത് യുവതി. എന്നാല്‍ സന്ദേശം അയക്കരുതെന്ന് യുവതി തന്നോട് ഒരിയ്ക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് യുവാവും. ഫുജൈറയിലാണ് സംഭവം. 24 മണിക്കൂറും തന്നെ അസ്വസ്ഥമാക്കുന്ന ശല്യപ്പെടുത്തുന്ന തരത്തിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറബ് പൗരനെതിരെ പൊലീസ് കേസ് എടുത്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ യുവതി പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ. ദിവസം മുഴുവനും എന്നെ ശല്യപ്പെടുത്തുന്ന തരത്തിലാണ് അയാള്‍ എനിയ്ക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നത്. പലപ്പോഴും രാത്രി വൈകിയും അയാള്‍ സന്ദേശങ്ങള്‍ അയക്കുന്നു. അയാള്‍ അയക്കുന്ന വാട്‌സ് ആപ്പ് സന്ദേശത്തിന്റെ ബീപ് ശബ്ദം കേട്ട് താന്‍ പലപ്പോഴും ഉറക്കത്തില്‍ നിന്നും ഞെട്ടിയേണീക്കുന്നു. എനിയ്ക്ക് അയാളുമായി യാതൊരു തരത്തിലുള്ള ബന്ധമോ പരിചയമോ ഇല്ല.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫുജൈറ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് ഫുജൈറ കോടതിയില്‍ ഹാജരാക്കി. എന്തിനാണ് ഒരു പരിചയവുമില്ലാത്ത യുവതിയ്ക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ച് അവരെ ശല്യപ്പെടുത്തതെന്നുള്ള പ്രോസിക്യൂഷന്റെ ചോദ്യത്തിന് യുവാവ് നല്‍കിയ മറുപടി എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
താന്‍ അവര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശം അയക്കുമ്പോള്‍ ഇനി വാട്‌സ് ആപ്പ് സന്ദേശം അയക്കരുതെന്ന താക്കീതോ മുന്നറിയിപ്പോ അവര്‍ നല്‍കിയില്ല. സന്ദേശങ്ങള്‍ അവര്‍ ഒരു പ്രശ്‌നവുമില്ലാതെ സ്വീകരിയ്ക്കുന്നു. അവര്‍ ഒരു മുന്നറിയിപ്പ് തന്നിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും സന്ദേശങ്ങള്‍ അയക്കില്ലായിരുന്നു.
Post Your Comments