ഒട്ടാവോ: കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് ഭരണത്തുടര്‍ച്ച. 338 അംഗ സഭയിലേക്ക് നടന്ന മത്സരത്തിൽ 157 സീറ്റ് നേടി ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റുകള്‍ക്ക് ലിബറല്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റാണ് ലഭിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ആന്‍ഡ്രൂ ഷീയര്‍ സീറ്റ് മെച്ചപ്പെടുത്തി മികവു കാട്ടിയെങ്കിലും അന്തിമലക്ഷ്യം നേരിടുവാൻ തന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സാധിച്ചില്ല.
Also read : ഇന്ത്യയിൽ നിന്നുള്ള ഇരുചക്രവാഹനങ്ങളുടെ കയറ്റുമതിയില്‍ വൻ നേട്ടം
ഒന്റാരിയോ പ്രവിശ്യയാണ് ട്രൂഡോയെ അധികാരത്തില്‍ നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. പകുതിയിലേറെ സീറ്റുകളും ഇവിടെ നിന്നാണ് ജയിച്ചത്. ഒന്റാരിയോയിൽ ലിബറല്‍ 79 സീറ്റ് നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവിന് 36 സീറ്റേ നേടാൻ സാധിച്ചൊള്ളു. അതേസമയം കണ്‍സര്‍വേറ്റീവ് സ്ഥാനാർത്ഥിയായി മത്സരിച്ച ഏക് മലയാളി ടോം വര്‍ഗീസ് പരാജയപ്പെട്ടു. ഒന്റാരിയോയിലെ മിസ്സിസാഗ-മാള്‍ട്ടണ്‍ മണ്ഡലത്തില്‍ ഫെഡറല്‍ മന്ത്രിയും ട്രൂഡോ മന്ത്രിസഭയിലെ മൂന്നാമനെന്നും വിലയിരുത്തപ്പെടുന്ന നവദീപ് ബെയ്ന്സിനോടാണ് തോറ്റത്.
2015ൽ 184 സീറ്റുകള്‍ നേടി അധികാരത്തിലേറിയ ലിബറല്‍ പാര്‍ട്ടിക്ക് ഇത്തവണ ട്രൂ 27 സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി. ട്രൂഡോയുടെ പഴയകാല വംശീയ നിലപാടുകളും എസ്എന്‍സി ലാവലിന്‍ അഴിമതിക്കേസില്‍ ഇടപെട്ടെന്ന ആരോപണവും പാർട്ടിക്ക് കനത്ത തിരിച്ചടിയായെന്നാണ് റിപ്പോർട്ട്.
Post Your Comments