ഇന്ത്യയിൽ നിന്നുള്ള ഇരുചക്രവാഹനങ്ങളുടെ കയറ്റുമതിയില്‍ വൻ നേട്ടം. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‍സ് പുറത്തിറക്കിയ 2019 ഏപ്രില്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം നാല് ശതമാനം വളര്‍ച്ചയാണ് നേടിയത്. ഈ കാലയളവില്‍ 17,93,957 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. 2018ലിത് 17,23,280 യൂണിറ്റുകളായിരുന്നു.
Also read : ബസ് ചാര്‍ജ്ജ് വര്‍ദ്ധന: അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസുടമകള്‍
മോട്ടോര്‍ സൈക്കിളിന്റെ കയറ്റുമതിയില്‍ 6.81 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. 2018നെ അപേക്ഷിച്ച് 14,84,252 യൂണിറ്റുകളില്‍ നിന്ന് 15,85,338 യൂണിറ്റുകളായി വർദ്ധിച്ചു. എന്നാൽ സ്‌കൂട്ടറിലേക്ക് വരുമ്പോൾ കയറ്റുമതി ഇക്കാലയളവില്‍ കുറഞ്ഞു. 10.87 ശതമാനത്തോളം ഇടിവാണുണ്ടായത്. 2018ല്‍ 2,25,821 യൂണിറ്റായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 2,01,277 യൂണിറ്റായി കുറഞ്ഞു. മോപ്പഡുകള്‍ക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. 44.41 ശതമാനമാണ് മോപ്പഡിന്റെ കയറ്റുമതിയിലെ ഇടിവ്. 2018ല്‍ 13,207 യൂണിറ്റുകള്‍ കയറ്റി അയച്ചപ്പോൾ 7,342 യൂണിറ്റുകള്‍ മാത്രമാണ് ഇക്കൊല്ലം കയറ്റുമതി ചെയ്തത്.
Post Your Comments