തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. അതേസമയം, പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അരൂരിലും കോന്നിയിലും തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും എറണാകുളത്തും കനത്ത മഴയാണ് പെയ്യുന്നത്. അരൂരിലെ നിരവധി ബൂത്തുകളില്‍ വൈദ്യുതി ബന്ധം തകരാറിലായത് പോളിങ് വൈകാന്‍ കാരണമായി. കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ 64-ാം നമ്പര്‍ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരിബാഗിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ബൂത്ത് മാറ്റിയിട്ടുണ്ട്.
Read also: പ്രണയാഭ്യര്‍ഥന നിരസിച്ച പതിനാറുകാരിയെ സിറിഞ്ച് കൊണ്ട് കുത്തിയ യുവാവ് പിടിയിൽ
Post Your Comments