KeralaLatest NewsNews

ചികിത്സയില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് പ്രതിയെ കാണാനില്ല

കോട്ടയം : ചികിത്സയില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് പ്രതിയെ കാണാനില്ല. മെഡിക്കല്‍ കോളജ് ആശുപത്രി മാനസികാരോഗ്യ വിഭാഗം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റിമാന്‍ഡ് പ്രതി ആശുപത്രിയില്‍ നിന്നും ചാടിപ്പോയത്. മോഷണക്കേസില്‍ പൊന്‍കുന്നം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ കോടതിയുടെ നിര്‍ദേശപ്രകാരം ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ അറുപത്തിരണ്ടുകാരനെയാണ് ആശുപത്രിയില്‍ നിന്നു കാണാതായത്. മാര്‍ച്ച് 2 മുതല്‍ ഇയാള്‍ ഇവിടെ ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.ഹരിപ്രസാദ്, ജയകുമാര്‍, വി.ജെ.മനീഷ് എന്നിവരെ അന്വേഷണവിധേയമായി ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു സസ്‌പെന്‍ഡ് ചെയ്തു.ഇന്നലെ രാവിലെ എട്ടിനു മരുന്നു നല്‍കാനായി നഴ്‌സ് വാര്‍ഡില്‍ എത്തിയപ്പോഴാണ് പ്രതി വാര്‍ഡില്‍ ഇല്ലെന്നു കണ്ടെത്തിയത്.

എആര്‍ ക്യാംപിലെ 3 പൊലീസുകാരെയാണ് പ്രതിയെ അഡ്മിറ്റ് ചെയ്തിരുന്ന വാര്‍ഡില്‍ നിയോഗിച്ചിരുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവരെ തള്ളിവീഴ്ത്തിയ ശേഷം പ്രതി ഓടിക്കളഞ്ഞെന്നാണ് പൊലീസുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവിന്റെ നിര്‍ദേശ പ്രകാരം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button