ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ആധികാരിക വിജയം പ്രഖ്യാപിച്ച് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഇതിനെതിരെ ഓര്‍മപ്പെടുത്തലുമായി രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കാര്യമില്ലെന്നും തേജസ്വിയാദവ് തന്റെ ട്വീറ്റര്‍ സന്ദേശത്തിലൂടെ ചൂണ്ടിക്കാട്ടി.
ബിഹാറില്‍ എക്സിറ്റ് പോളില്‍ ബി.ജെ.പിക്ക് 155 സീറ്റുകള്‍ വരെ പ്രഖ്യാപിച്ചവരുണ്ടായിരുന്നു. എന്നാല്‍ ബി.ജെ.പിക്ക് മേല്‍ അന്ന് ആധികാരിക വിജയം നിതീഷ്കുമാറിന്റെ നേതൃത്വത്തലുണ്ടായിരുന്ന സഖ്യത്തിനായിരുന്നുവെന്നും തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.
Post Your Comments