Latest NewsIndia

പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങൾ ഇനിയും തകർത്തെറിയും, പാക്കിസ്ഥാന്‍ തിരുത്തിയില്ലെങ്കില്‍ ഇന്നലത്തേക്കാള്‍ മോശം അവസ്ഥയുണ്ടാകുമെന്നു കാശ്മീര്‍ ഗവർണ്ണർ

പാക്കിസ്ഥാന്‍ അവരുടെ വഴികള്‍ ശരിയാക്കിയില്ലെങ്കില്‍, ഭാവിയില്‍ സംഭവിക്കുന്നത് ഇന്നലത്തെ സംഭവത്തേക്കാള്‍ മോശമായിരിക്കും അദ്ദേഹം പറഞ്ഞു.

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് ആക്രമണങ്ങള്‍ക്ക് മുന്നറിയിപ്പുമായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് രംഗത്ത്. ഭീകരര്‍ക്കു സഹായം നല്‍കുന്നത് പാകിസ്ഥാന്‍ തുടരുകയാണെങ്കില്‍ പാക്ക് അധിനവേശ കശ്മീരില്‍ പ്രവേശിച്ച്‌ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെറിയാന്‍ ഇന്ത്യ ഇനിയും മടിക്കില്ലെന്നു സത്യപാല്‍ മാലിക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു. പാക്കിസ്ഥാന്‍ അവരുടെ വഴികള്‍ ശരിയാക്കിയില്ലെങ്കില്‍, ഭാവിയില്‍ സംഭവിക്കുന്നത് ഇന്നലത്തെ സംഭവത്തേക്കാള്‍ മോശമായിരിക്കും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം ഇന്നലെ ശക്തമായ ആക്രമണം നടത്തിയിരുന്നു. തീവ്രവാദികളെ ഇന്ത്യന്‍ പ്രദേശത്തേക്ക് തള്ളിവിടാന്‍ പാക് സൈന്യം സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം.പാകിസ്ഥാന്റെ പത്തിലധികം സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചെന്ന വാര്‍ത്ത കരസേന സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണരുടെ പ്രസ്താവന.

1984 ൽ അടച്ച സി​യാ​ച്ചി​ന്‍ മ​ല​നി​ര​ക​ള്‍ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി തു​റ​ന്ന് ന​ല്‍​കി കേന്ദ്ര സർക്കാർ

പാകിസ്ഥാനിലെ മൂന്നിലധികം ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തെന്നും പത്തിലധികം ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈനിക മേധാവി ജനറല്‍ ബിബിന്‍ റാവത്ത് കഴിഞ്ഞ ദീവസം വ്യക്തമാക്കിയിരുന്നു. നുഴഞ്ഞു കയറ്റം തടയാനായിരുന്നു കരസേനയുടെ ശ്രമം. അതിര്‍ത്തിയില്‍ സമാധാനം ഇല്ലാതാക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. കരസേനയുടെ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുണ്ടെന്നും ബിബിന്‍ റാവത്ത് പറഞ്ഞു.ഇന്നലെ പുലര്‍ച്ചെയാണ് പാകിസ്ഥാന്‍ അധീന കാശ്മീരിലെ തന്‍ഘാര്‍ സെക്ടറില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.

തന്‍ഘാറില്‍ വച്ച്‌ തന്നെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ തിരിച്ചടിച്ചത്. ആക്രമണത്തില്‍ പത്ത് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ഒരു ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് അധീന കാശ്മീരിലെ നീലം താഴ്‌വരയിലുള്ള ഭീകരരുടെ നാല് ലോഞ്ച് പാഡുകളും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button