അയോധ്യാകേസില്‍ വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ പുതിയ ചില വഴിത്തിരിവുകളുമായി സുന്നി വഹബ് ബോർഡിന്റെ നിലപാടുകൾ. സുന്നി ബോർഡിനുള്ളിൽ തന്നെ അയോദ്ധ്യ കേസിൽ വ്യത്യസ്ത നിലപാടുകളാണെന്നാണ് റിപ്പോർട്ട്.അയോദ്ധ്യ ഭൂമി തര്‍ക്ക കേസില്‍ പ്രധാന കക്ഷികളായ വഖഫ് ബോര്‍ഡില്‍ ഈയിടെ ഉണ്ടായ അഭിപ്രായ ഭിന്നത കേസില്‍ പുതിയ വഴിതിരിവുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം വേണമെന്ന നിലപാടിലാണ് വഖഫ് ബോര്‍ഡിലെ മറ്റൊരു വിഭാഗം .
ഒരു വശത്ത്, സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകനും മുതിര്‍ന്ന അഭിഭാഷകനുമായ രാജീവ് ധവാന്‍ തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി ശക്തമായി വാദിച്ചു, മറുവശത്ത്, അയോധ്യ ടൈറ്റില്‍ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട കക്ഷികള്‍ ഒത്തുതീര്‍പ്പിലെത്തിയെന്നും അതിനാല്‍ വിഷയത്തില്‍ ഒരു വിധിയുടെയും ആവശ്യമില്ലെന്നും സുന്നി വഖഫ് ബോര്‍ഡിന്റെ മറ്റൊരു അഭിഭാഷകന്‍ ഷാഹിദ് റിസ്വി പറയുന്നു.കേസില്‍ സുന്നി വഖഫ് ബോര്‍ഡ് മുന്നോട്ടുവെച്ച മധ്യസ്ഥത സംബന്ധിച്ച അവകാശവാദങ്ങളെ തള്ളി നിര്‍മോഹി അഖാരയും രംഗത്തെത്തിയിരുന്നു.മധ്യസ്ഥത സംബന്ധിച്ച റിപ്പോര്‍ട്ട് കേസില്‍ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മധ്യസ്ഥത സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് അന്തിമവിധിയെ ബാധിക്കില്ല, കാരണം എല്ലാ വാദവും കേട്ട ശേഷമാണ് കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുന്നതെന്ന് മറ്റൊരു അഭിഭാഷകനും വ്യക്തമാക്കി. അതെ സമയം അയോധ്യാകേസില്‍ വിധി വരാനിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് തീവ്രവാദ ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് അയോദ്ധ്യ, മഥുര, വാരണാസി, ഉത്തര്‍പ്രദേശിലെ പ്രധാന സ്ഥലങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍, പോലീസ് സ്റ്റേഷന്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അയോധ്യാ കേസിലെ വിധി വരുന്ന പശ്ചാത്തലത്തില്‍ അധികസുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.തീവ്രവാദികള്‍ നേപ്പാളില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും പൊതുസ്ഥലങ്ങള്‍, ട്രെയിനുകള്‍, ബസുകള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിവരങ്ങള്‍ അനുസരിച്ച് ചാവേര്‍ ആക്രമണ സാധ്യതകളെക്കുറിച്ചും റിപ്പോര്‍ട്ടുകളുണ്ട്.
സോഷ്യല്‍ മീഡിയഇടപാടുകള്‍ ,പണമിടപാടുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുകയാണെങ്കില്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഹിന്ദു സമാജ് പാര്‍ട്ടി നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയതിന് ശേഷം സംസ്ഥാനത്ത് സ്ഥിതി ഇതിനകം തന്നെ സംഘര്‍ഷാവസ്ഥയിലാണ്.സര്‍ക്കാര്‍ എല്ലാ പോലീസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരുടെയും അവധി നവംബര്‍ 30 വരെ റദ്ദാക്കുകയും സാമുദായിക ഐക്യം ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു
Post Your Comments