Latest NewsNewsIndia

ചന്ദ്രബാബു നായിഡുവിന് സമ്മതമാണെങ്കില്‍ ടിഡിപി ബിജെപിയില്‍ ലയിക്കട്ടെ; നിർദേശവുമായി ബിജെപി നേതാവ്

വിജയവാഡ: ചന്ദ്രബാബു നായിഡുവിന് സമ്മതമാണെങ്കില്‍ ടിഡിപിയെ ബിജെപിയുമായി ലയിപ്പിക്കാമെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു. അതിനായി താന്‍ ബിജെപി നേതൃത്വുമായി സംസാരിക്കാമെന്നും നരസിംഹ റാവു പറയുകയുണ്ടായി. അതേസമയം ആന്ധ്രയില്‍ ടിഡിപിയുമായി സഖ്യത്തിന്റെ ആവശ്യം ബിജെപിക്കില്ലെന്നും നരസിംഹ റാവു പറഞ്ഞു. സഖ്യം ആവശ്യമാണെങ്കില്‍ നായിഡു മുന്‍കൈ എടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: കനത്ത മഴ: പ്രാദേശിക പ്രളയങ്ങള്‍ക്കും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത

ചന്ദ്രബാബു നായിഡു സ്വന്തം ഭാവിയെ കുറിച്ച്‌ ആശങ്കപ്പെടുന്നത് കൊണ്ടാണ് ബിജെപിയുമായി സഖ്യം ആവശ്യപ്പെടുന്നത്. ചിദംബരം, ഡികെ ശിവകുമാര്‍ എന്നീ നേതാക്കളുടെ അവസ്ഥ കണ്ടാണോ അദ്ദേഹം ഭയപ്പെടുന്നതെന്ന് മനസിലാകുന്നില്ല. ടിഡിപിക്ക് സത്യസന്ധ്യതയോ പ്രത്യയശാസ്ത്രമോ ഇല്ല. അവര്‍ പരാജയപ്പെട്ട പാര്‍ട്ടിയാണ്. എന്തിനാണ് ബിജെപി അവരെ രക്ഷിക്കുന്നത്. അതേസമയം താന്‍ നായിഡുവിനെ ഭീഷണിപ്പെടുത്തുന്നതല്ലെന്നും നരസിംഹ റാവു കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button