ന്യൂഡൽഹി: തെലുഗുദേശം പാർട്ടി വീണ്ടും എൻ ഡി എ യിൽ ചേർന്നേക്കുമെന്ന് സൂചന. തെലുഗു ദേശം പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവീണ്ടും എൻ ഡി എ യിലേക്ക് തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കഴിഞ്ഞ ദിവസം അദ്ദേഹത്തെ കേന്ദ്ര ബി ജെ പി നേതാക്കളുമായി ചർച്ച നടത്താൻ ഡൽഹിയിലേക്ക് തിരിച്ചിരുന്നു.
ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തെലുഗു ദേശം പാർട്ടി വീണ്ടും എൻ ഡി എ യുമായി അടുക്കുന്നത്. മുതിർന്ന ബി ജെ പി നേതാക്കളുമായി ചർച്ച നടത്തുന്നതിനാണ് അദ്ദേഹം ഡൽഹിയിൽ എത്തിയിരിക്കുന്നത്. അത് കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും അദ്ദേഹം ചർച്ച നടത്തുമെന്ന് മുതിർന്ന ടി ഡി പി നേതാക്കൾ വ്യക്തമാക്കി.
തെലുഗു ദേശം പാർട്ടിയുമായി ബി ജെ പി സഖ്യം ഉണ്ടാക്കുന്നത് ഏതാണ്ട് ഉറപ്പു തന്നെയാണെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി. കാരണം ടി ഡി പി യും, ജനപ്രിയ നടൻ പവൻ കല്യാണിന്റെ ജന സേനാ പാർട്ടിയും നിലവിൽ സഖ്യത്തിലാണ്, ജന സേനാ പാർട്ടി നിലവിൽ എൻ ഡി എ സഖ്യ കക്ഷിയാണ്, അതിനാൽ തന്നെ ബി ജെ പി യും ടി ഡി പി യും തമ്മിൽ ഒരു സഖ്യമുണ്ടാകുക എന്നത് വെറും ഔപചാരികത മാത്രമായാണ് കരുതപ്പെടുന്നത്
Post Your Comments