പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെയും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി ഇരു പാര്‍ട്ടികളും ആന്ധ്രാപ്രദേശില്‍ കൈകോര്‍ത്തേക്കുമെന്ന ഊഹാപോഹങ്ങള്‍ ഉയര്‍ത്തുന്നതാണ് ഈ കൂടിക്കാഴ്ചകള്‍. എന്നാൽ നായിഡുവുമായി ബിജെപി കൈകോർക്കുമോ എന്നാണ് സംശയം.
ആന്ധ്രാപ്രദേശില്‍ സഹോദരി ശർമിളയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് സ്വാധീനം നേടുകയും തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തതോടെയാണ് അവസാന ശ്രമത്തിനായി ജഗന്‍മോഹന്‍ റെഡ്ഡി ഡല്‍ഹിയിലെത്തിയത്. അദ്ദേഹം സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി പദവി ആവശ്യപ്പെട്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കൂടിക്കാഴ്ചയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും (പിഎംഒ) ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക പദവി വിഷയത്തിലൂന്നി 2019 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ജഗന്‍ മോഹന്‍ റെഡ്ഡി നേടിയിരുന്നത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അദ്ദേഹം നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്.
Post Your Comments