ചെന്നൈ : ആള്‍ദൈവം കല്‍ക്കിയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടാം ദിവസവും പരിശോധന തുടരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കല്‍ക്കിയുടെ മകനെയും ഭാര്യയെയും കസ്റ്റിഡിയിലെടുത്തു. ദക്ഷിണേന്ത്യയിലുടനീളം കല്‍ക്കി ട്രസ്റ്റ് നടത്തിയ ഭൂമിയിടപാടുകളില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നതിന്റെ രേഖകള്‍ കണ്ടെത്തി.
Read Also : യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ഇന്ത്യയിലും വിദേശത്ത് നിന്നും ലഭിച്ച സംഭാവനകള്‍ കൊണ്ട് ദക്ഷിണേന്ത്യയിലുടനീളം ഭൂമി വാങ്ങിയതിന്റെ രേഖകള്‍ ആശ്രമത്തിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ ആദായ നികുതി വകുപ്പിന് ലഭിച്ചു. കല്‍ക്കിയുടെ മകന്‍ കൃഷ്ണയാണ് റിയല്‍ എസ്റ്റേറ്റ് മേഖല കൈകാര്യം ചെയ്തിരുന്നത്.
ബിനാമി പേരുകളിലാണ് ആന്ധ്രാ-തമിഴ്‌നാട് അതിര്‍ത്തിയിലും ഹൈദരാബാദിലും ഭൂമി വാങ്ങിയത്. ഗള്‍ഫിലും അമേരിക്കയിലുമായി നടത്തിയിരുന്ന നിര്‍മ്മാണ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് വിദേശ സംഭാവനകള്‍ കൂടുതലും വകമാറ്റിയത്.
Post Your Comments