Latest NewsKeralaNews

ടൂറിസവും വികസനവും ജലസംരക്ഷണവും ഒരുപോലെ; ബ്ലോസംസ്‌ കേരള ഏറ്റെടുക്കാൻ തയ്യാറായി പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി

തിരുവനന്തപുരം: ടൂറിസവും വികസനവും ജലസംരക്ഷണവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ അധികാരികൾ തയ്യാറാണെന്ന് പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി. ആക്കുളം കായലിന്റെ സൗന്ദര്യവൽക്കരണം ബ്ലോസംസ് കേരള ഏറ്റെടുക്കുമെന്നും പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി പറഞ്ഞു. വേളി കായലിന്റെ ഭാഗമായ ആക്കുളം കായൽ ഇന്ന് ശോചനീയാവസ്ഥയിലാണ്.

ALSO READ: തെരഞ്ഞെടുപ്പ് പ്രസംഗം: വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ മുണ്ടെ തളര്‍ന്നുവീണു

പക്ഷിസങ്കേതങ്ങൾ പാർക്കുകൾ കായലോര നടപ്പാതകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നവയാണ് സൗന്ദര്യവൽക്കരണം. ടൂറിസത്തിന് മികച്ച സാധ്യതകളുള്ള ആക്കുളം കായൽ മാലിന്യ നിക്ഷേപം മൂലം വിഷമയമായി മാറിയിരിക്കുന്നു. കയ്യേറ്റവും കായലിന്റെ സ്വാഭാവിക സൗന്ദര്യത്തെ നശിപ്പിച്ചു. നിലവിലെ അവസ്ഥ മാറിയേ മതിയാകൂവെന്ന് നമ്മൾ സത്യപ്രതിജ്ഞ ചെയ്യണമെന്നും, അവർ പറഞ്ഞു.

ALSO READ: തീര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സായുധ സേനയെ രൂപീകരിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അഗ്രോ ഹോട്ടികൾച്ചർ വികസനം ലക്ഷ്യമാക്കി തിരുവനന്തപുരം നഗരത്തിൽ രൂപംകൊണ്ട ഒരു സാമൂഹ്യ-സാംസ്കാരിക കൂട്ടായ്മയാണ് ബ്ലോസംസ്‌ കേരള. ട്രസ്റ്റിലെ രക്ഷാധികാരിയാണ് പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button