Latest NewsNewsIndia

തെരഞ്ഞെടുപ്പ് പ്രസംഗം: വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ മുണ്ടെ തളര്‍ന്നുവീണു

മുംബൈ: തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ മുണ്ടെ തളര്‍ന്നുവീണു. പങ്കജ മുണ്ടെ മത്സരിക്കുന്ന ബീഡ് ജില്ലയിലെ പാര്‍ലിയില്‍ ശനിയാഴ്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

ALSO READ: തീര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സായുധ സേനയെ രൂപീകരിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പങ്കജ മുണ്ടെയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവര്‍ സുഖംപ്രാപിച്ച് വരികയാണെന്നും ബി.ജെ.പി. വക്താവ് അറിയിച്ചു.ദിവസങ്ങളോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും റാലികളിലും തുടര്‍ച്ചയായി പങ്കെടുത്തതാണ് സ്ഥാനാര്‍ഥിക്ക് ക്ഷീണമുണ്ടാകാന്‍ കാരണമായതെന്നും ബി.ജെ.പി. വക്താവ് വ്യക്തമാക്കി.

ALSO READ: ഉപതെരഞ്ഞെടുപ്പ്: സഭയ്ക്ക് പ്ര​യാ​സ​മു​ണ്ടാ​യ​പ്പോ​ള്‍ എല്‍.ഡി.എഫും, യു.ഡി.എഫും തിരിഞ്ഞു നോക്കിയില്ല; താമരയെ തുണച്ച് ഓര്‍ത്തഡോക്സ് വൈദികര്‍

റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പങ്കജ മുണ്ടെ തളര്‍ന്നുവീഴുകയായിരുന്നു. സഹോദരിയും ബി.ജെ.പി. എം.പി.യുമായ പ്രീതം മുണ്ടെയും മറ്റു ബി.ജെ.പി. നേതാക്കളും ഈ സമയം വേദിയിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പിലെ പരസ്യപ്രചരണത്തിന്റെ അവസാനദിവസമായ ശനിയാഴ്ച വമ്പന്‍ റാലിയാണ് ബി.ജെ.പി. പാര്‍ലിയില്‍ സംഘടിപ്പിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button