KeralaLatest NewsNews

ആളാവാനുള്ള അഡ്വക്കേറ്റ് ആളൂരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി: ജോളിയുടെ തീരുമാനമിങ്ങനെ

കോ​​ഴി​​ക്കോ​​ട്: ആളാവാനുള്ള അഡ്വക്കേറ്റ് ആളൂരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. സൗ​​മ്യ​​വ​​ധ​​ക്കേ​​സി​​ലെ പ്ര​​തി ഗോ​​വി​​ന്ദ​​ച്ചാ​​മി​​ക്കാ​​യി വാ​​ദി​​ച്ച ബി.​​എ. ആ​​ളൂ​​രി​​നെ തന്റെ അ​​ഭി​​ഭാ​​ഷ​​ക​​നാ​​യി വേ​​ണ്ടെ​​ന്ന് കൂ​​ട​​ത്താ​​യ് കൊ​​ല​​പാ​​ത​​ക കേസിലെ മു​​ഖ്യ​​പ്ര​​തി ജോ​​ളി. തന്റെ സ​​ഹോ​​ദ​​ര​​ന്‍ ഏ​​ര്‍പ്പാ​​ടാ​​ക്കി​​യ​​താ​​ണെ​​ന്നാ​​ണ് അ​​ഭി​​ഭാ​​ഷ​​ക​​ന്‍ പ​​റ​​ഞ്ഞ​​ത്. ഇ​​ക്കാ​​ര്യം താ​​ന്‍ വി​​ശ്വ​​സി​​ക്കു​​ന്നി​​ല്ലെ​​ന്നും താ​​മ​​ര​​ശ്ശേ​​രി ഒ​​ന്നാം ക്ലാ​​സ് ജൂ​​ഡി​​ഷ്യ​​ല്‍ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കാ​​നെ​​ത്തി​​ച്ച ജോ​​ളി ‘മാ​​ധ്യ​​മ’​​ത്തോ​​ട് പ​​റ​​ഞ്ഞു. ജോ​​ളി​​യു​​ടെ ക​​ട്ട​​പ്പ​​ന​​യി​​ലെ വീ​​ട്ടു​​കാ​​രും ഗ​​ല്‍ഫി​​ല്‍നി​​ന്ന​​ട​​ക്കം ചി​​ല​​രും ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നാ​​ലാ​​ണ് വ​​ക്കാ​​ല​​ത്ത് ഏ​​റ്റെ​​ടു​​ത്ത​​തെ​​ന്നാ​​യി​​രു​​ന്നു ‘ആ​​ളൂ​​ര്‍ അ​​സോ​​സി​​യേ​​റ്റ്സി’​​ലെ അ​​ഭി​​ഭാ​​ഷ​​ക​​ര്‍ നേ​​ര​​ത്തേ പ​​റ​​ഞ്ഞി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍, പ്ര​​തി​​യെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ച​​താ​​ണെ​​ന്ന ഉ​​റ​​ച്ച​​വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണ​​സം​​ഘം.

ALSO READ: ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ സംസ്ഥാന ഭരണകൂടവും നടപ്പാക്കാൻ ധൈര്യം കാണിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി

ജോ​​ളി എ​​ന്തു​​കൊ​​ണ്ട് ഇ​​ക്കാ​​ര്യം കോ​​ട​​തി​​യി​​ല്‍ പ​​റ​​ഞ്ഞി​​ല്ല? വ​​ക്കാ​​ല​​ത്ത് വേ​​ണ്ടെ​​ന്ന് ജോ​​ളി ന​​മ്മ​​ളോ​​ട് പ​​റ​​ഞ്ഞി​​ട്ടി​​ല്ല. പ്ര​​തി​​ഭാ​​ഗം വ​​ക്കീ​​ലി​​ന് പ്ര​​തി​​യു​​മാ​​യി കോ​​ട​​തി​​യി​​ല്‍ വെ​​ച്ച്‌ സം​​സാ​​രി​​ക്കാ​​ന്‍ അ​​പേ​​ക്ഷ കൊ​​ടു​​ക്കേ​​ണ്ടി വ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. പൊ​​ലീ​​സ് ഒ​​ന്നി​​നും അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല. അ​​തേ​​സ​​മ​​യം, അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​ലെ പ്ര​​ധാ​​ന ഉ​​ദ്യോ​​ഗ​​സ്ഥ​െന്‍​റ സ​​മ്മ​​ര്‍ദം കാ​​ര​​ണ​​മാ​​ണ് ജോ​​ളി ഇ​​പ്പോ​​ള്‍ ത​​ന്നെ ത​​ള്ളി​​പ്പ​​റ​​യു​​ന്ന​​തെ​​ന്ന് അ​​ഡ്വ. ആ​​ളൂ​​ര്‍ പ​​റ​​ഞ്ഞു.

കു​​പ്ര​​സി​​ദ്ധ​​മാ​​യ കേ​​സു​​ക​​ളാ​​ണ് ആ​​ളൂ​​ര്‍ എ​​ടു​​ക്കാ​​റു​​ള്ള​​തെ​​ന്ന് ജോ​​ളി​​ക്ക് പി​​ന്നീ​​ടാ​​ണ് മ​​ന​​സ്സി​​ലാ​​യ​​ത്. ‘ചീ​​പ്പ് പ​​ബ്ലി​​സി​​റ്റി’​​ക്ക് വേ​​ണ്ടി​​യാ​​ണ് ഇ​​ത്ത​​രം ന​​ട​​പ​​ടി​​ക​​ളു​​മാ​​യി ആ​​ളൂ​​രും സം​​ഘ​​വും മു​​ന്നോ​​ട്ടു​​പോ​​കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സൗ​​ജ​​ന്യ നി​​യ​​മ​​സ​​ഹാ​​യ​​മാ​​ണെ​​ന്ന് തെ​​റ്റി​​ദ്ധ​​രി​​പ്പി​​ച്ചാ​​ണ് വ​​ക്കാ​​ല​​ത്തി​​ല്‍ ജോ​​ളി​​യു​​ടെ ഒ​​പ്പി​​ട്ട​​തെ​​ന്ന് അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​ലെ പ്ര​​മു​​ഖ​​നും സ്ഥി​​രീ​​ക​​രി​​ച്ചു.

തി​​ങ്ക​​ളാ​​ഴ്ച ആ​​ളൂ​​ര്‍ നേ​​രി​​​ട്ടെ​​ത്തി കോ​​ട​​തി​​യി​​ല്‍ ജാ​​മ്യാ​​പേ​​ക്ഷ ന​​ല്‍കു​​മെ​​ന്നും അ​​വ​​ര്‍ പ​​റ​​ഞ്ഞു. പൊ​​ലീ​​സു​​കാ​​രു​​ടെ സാ​​ന്നി​​ധ്യ​​മി​​ല്ലാ​​തെ ജോ​​ളി​​യു​​മാ​​യി സം​​സാ​​രി​​ക്കാ​​നു​​ള്ള അ​​പേ​​ക്ഷ വാ​​ക്കാ​​ല്‍ കോ​​ട​​തി അം​​ഗീ​​ക​​രി​​ച്ചെ​​ങ്കി​​ലും അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ അ​​നു​​വ​​ദി​​ച്ചി​​ല്ലെ​​ന്ന് പ്ര​​തി​​ഭാ​​ഗം അ​​ഭി​​ഭാ​​ഷ​​ക​​ന്‍ പ​​റ​​ഞ്ഞു. ആ​​ളൂ​​ര്‍ അ​​സോ​​സി​​യേ​​റ്റ്സി​െ​ന്‍​റ അ​​ഭി​​ഭാ​​ഷ​​ക​​രെ ഹാ​​ജ​​രാ​​കാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ജോ​​ളി കോ​​ട​​തി​​യി​​ല്‍ അ​​പേ​​ക്ഷ ന​​ല്‍കി​​യ​​താ​​യി ആ​​ളൂ​​ര്‍ പ​​റ​​ഞ്ഞു. പൊ​​ലീ​​സ് ക​​സ്​​​റ്റ​​ഡി​​യി​​ല്‍ പ്ര​​തി​​യെ പോ​​യി കാ​​ണാ​​ന്‍ അ​​ഭി​​ഭാ​​ഷ​​ക​​നു​​ള്ള അ​​വ​​കാ​​ശ​​ത്തെ​​ക്കു​​റി​​ച്ച്‌ നി​​യ​​മ​​ഭേ​​ദ​​ഗ​​തി വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്.

ALSO READ: രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് ഓര്‍ത്തഡോക്‌സ് സഭ തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കി

എ​​വി​​ഡ​​ന്‍സ് ആ​​ക്​​​റ്റി​​ലെ സെ​​ക്​​​ഷ​​ന്‍ 126 അ​​നു​​സ​​രി​​ച്ച്‌ പ്ര​​തി​​ക്കും അ​​ഭി​​ഭാ​​ഷ​​ക​​നും മാ​​ത്രം സം​​സാ​​രി​​ക്കാ​​നു​​ള്ള ‘പ്രി​​വി​​ലേ​​ജ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍’ നി​​ഷേ​​ധി​​ച്ചു. അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ആ​​ര്‍. ഹ​​രി​​ദാ​​സി​െ​ന്‍​റ ന​​ട​​പ​​ടി​​ക്കെ​​തി​​രെ കോ​​ട​​തി​​യി​​ല്‍ പ​​രാ​​തി ന​​ല്‍കും. വെ​​ള്ളി​​യാ​​ഴ്ച വൈ​​കീ​​ട്ട് കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ​​പ്പോ​​ള്‍ ആ​​ളൂ​​രി​​ന്‍​റ ജൂ​​നി​​യ​​ര്‍ അ​​ഭി​​ഭാ​​ഷ​​ക​​ന്‍ ജോ​​ളി​​യു​​മാ​​യി സം​​സാ​​രി​​ച്ചി​​രു​​ന്നു.വ​​നി​​ത പൊ​​ലീ​​സ് ഇ​​ന്‍സ്പെ​​ക്ട​​ര്‍ പി. ​​ക​​മ​​ലാ​​ക്ഷി​​യു​​ടെ​​യും മ​​റ്റ് വ​​നി​​ത പൊ​​ലീ​​സി​െ​ന്‍​റ​​യും സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു ജോ​​ളി​​യെ ക​​ണ്ട​​ത്. ജാ​​മ്യാ​​പേ​​ക്ഷ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ളാ​​ണ് സം​​സാ​​രി​​ച്ച​​തെ​​ന്ന് അ​​ഭി​​ഭാ​​ഷ​​ക​​ര്‍ പി​​ന്നീ​​ട് പ​​റ​​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button