KeralaLatest NewsNews

രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് ഓര്‍ത്തഡോക്‌സ് സഭ തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കി

തിരുവനന്തപുരം : രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് ഓര്‍ത്തഡോക്സ് സഭ തെരഞ്ഞെടുപ്പ് നയം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കായിരിയ്ക്കും പിന്തുയെന്ന് ഓര്‍ത്തഡോക്‌സ് സഭ. വിശ്വാസികള്‍ പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ടെങ്കില്‍ അത് അവരുടെ അനുഭവം മൂലമാണെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് ഉണ്ടായ വേദന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ബിജു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഓര്‍ത്തഡോക്‌സ് സഭ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബി.ജെ.പിക്ക് അനുകൂലമായുള്ള അല്‍മായ വേദിയുടെ നിലപാടിനെ സഭാ സെക്രട്ടറി ബിജു ഉമ്മന്‍ ന്യായീകരിച്ചു. വ്യക്തിസ്വാതന്ത്രത്തെ മാനിക്കുന്ന സഭാ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കില്ല.

ഒരു പാര്‍ട്ടിയോടും അയിത്തമില്ലെന്ന് പറയുമ്പോഴും ഇടത് വലത് മുന്നണികള്‍ക്ക് എതിരെ പരോക്ഷ വിമര്‍ശനമാണ് സഭാ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്. മുന്നണി സ്ഥാനാര്‍ത്ഥികളും നേതാക്കളും സഭ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിലപാട് എന്‍.ഡി.എയക്ക് അനുകൂലമാണെന്ന സൂചന നല്‍കി സഭാ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button