ഭുവനേശ്വര്‍: ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ സംസ്ഥാന ഭരണകൂടവും നടപ്പാക്കാൻ ധൈര്യം കാണിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി. ഈ നാട്ടിലെ പൗരന്മാരുടെ ക്ഷേമമാണ് ഒരു ഭരണകൂടത്തിന്റെ പ്രാഥമിക ലക്ഷ്യം’. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുന്നതിനായി ദേശീയ പൗരത്വ രജിസ്റ്റര്‍ ഭാരതം മുഴുവന്‍ ഉടൻ തന്നെ നടപ്പാക്കണമെന്ന് ആര്‍എസ്എസ് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ദേശീയ കാര്യകാരി മണ്ഡലിന്റെ ഭാഗമായ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭയ്യാജി ജോഷി.
ALSO READ: “പഴനി ആണ്ടവൻ”; ശ്രീ സുബ്രമണ്യനെക്കുറിച്ച് ചില കാര്യങ്ങൾ
ഇന്ത്യക്കാര്‍ ആരാണെന്ന് തിരിച്ചറിയപ്പെടണം. കുടിയേറ്റക്കാരുടെ വിഷയം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്, അത് ചെയ്യാന്‍ അവരെ അനുവദിക്കുകയാണ് വേണ്ടത്. ദേശീയ പൗരത്വ രജിസ്റ്റര്‍ ഏതെങ്കിലും സമുദായത്തിനെതിരെയുള്ളതല്ല. ഈ നാട്ടിലേക്ക് കടന്നുവരുന്നവരെ വിദേശികളായി മാത്രമേ കാണാന്‍ സാധിക്കൂ. ജോഷി വ്യക്തമാക്കി.
ALSO READ: കൂടത്തായി കൊലപാതകം: ജോളിയുടെ ഉറ്റസുഹൃത്ത് റാണിയുടെ പ്രതികരണം പുറത്ത്
Post Your Comments