Latest NewsKeralaNews

കൊട്ടിക്കലാശം: പ്രചാരണം അവസാന മണിക്കൂറിൽ; കോന്നിയിൽ സംഘർഷം

പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോൾ കോന്നിയിൽ സംഘർഷം. യൂ ഡി എഫ് പ്രവർത്തകരും, പോലീസും തമ്മിലാണ് അവസാന മണിക്കൂറിൽ ഉന്തും, തള്ളും ഉണ്ടായത്. കോന്നിയിൽ കനത്ത മഴയും പെയ്യുന്നുണ്ട്. മഴയെ അവഗണിച്ചും മൂന്ന് മുന്നണികൾ കൊട്ടിക്കലാശം കൊഴുപ്പിക്കുകയാണ്.

ALSO READ: കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ വ്യാജ എഡിറ്റഡ് വീഡിയോ പ്രചരിപ്പിച്ചവർക്ക് പിടി വീഴും

കോന്നിയിൽ പ്രചാരണത്തിൽ വിശ്വാസംതന്നെയാണ് പ്രധാനം. വിശ്വാസ-ആചാരസംരക്ഷണത്തിനായി വോട്ട് ചോദിക്കുന്ന എൻഡിഎയുടെയും, യുഡിഎഫിന്റെയും പ്രചാരണഗാനങ്ങൾ തമ്മിൽ ശ്രദ്ധിക്കപ്പെടുന്ന ചില സാമ്യങ്ങളുണ്ട്. ഓർത്തോഡോക്സ് സഭയുടെ അടക്കം പിന്തുണ ബി ജെ പിക്കാണ്.

ALSO READ: കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ പ്രതി; തെളിവുകള്‍ പുറത്ത്

വിശ്വാസവിഷയങ്ങൾ വോട്ട് കൊണ്ടുവരുമെന്ന വിശ്വാസമാണ്, കോന്നിയിൽ എൻഡിഎ, യുഡിഎഫ് മുന്നണികൾക്കുള്ളത്. മലയോരനാടിന്റെ മുക്കിനും മൂലയിലും മുഴങ്ങികേട്ട പ്രചാരണഗാനങ്ങളിൽ അത്‌ പ്രകടമായിരുന്നു. ശ്രദ്ധനേടിയ അയ്യപ്പഭക്തി ഗാനങ്ങളുടെ ഈണമെടുത്ത്, ഈരടികൾ പകരം ചേർക്കുമ്പോൾ അത്‌ വോട്ടുപാട്ടാകും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ഗാനങ്ങൾ ബിജെപി ഉപയോഗിച്ചിരുന്നു. പത്തനംതിട്ടയിൽ അന്ന് എൻഡിഎ കാര്യമായ നേട്ടമുണ്ടാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button