KeralaLatest NewsNews

കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ വ്യാജ എഡിറ്റഡ് വീഡിയോ പ്രചരിപ്പിച്ചവർക്ക് പിടി വീഴും

കോന്നിയിൽ കെ സുരേന്ദ്രന്റെ വിജയം ഉറപ്പായ സാഹചര്യത്തിലാണ് മനഃപൂർവം അപമാനിക്കാൻ ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതെന്ന് ബി ജെ പി നേതൃത്വം പറഞ്ഞു

പത്തനംതിട്ട: കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ വ്യാജ എഡിറ്റഡ് വീഡിയോ പ്രചരിപ്പിച്ചവർക്ക് പിടി വീഴുമെന്ന് ഉറപ്പായി. ഇത് സംബന്ധിച്ച് ബിജെപി ചീഫ് ഇലക്ഷൻ ഏജൻന്റ് ഹരീഷ് ചന്ദ്രൻ പത്തനംതിട്ട ജില്ലാ പൊലീസ് അധികൃതർക്ക് പരാതി നൽകി. കോന്നിയിൽ കെ സുരേന്ദ്രന്റെ വിജയം ഉറപ്പായ സാഹചര്യത്തിലാണ് മനഃപൂർവം അപമാനിക്കാൻ ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതെന്ന് ബി ജെ പി നേതൃത്വം പറഞ്ഞു.

ALSO READ: കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ പ്രതി; തെളിവുകള്‍ പുറത്ത്

പരാതിയെ കുറിച്ച് പത്തനംതിട്ട ഡിവൈഎസ്പി അന്വേഷിയ്ക്കും. ഇന്നലെ തന്നെ ഫെയ്സ്ബുക്ക് വഴി ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്ത പേജ്, പരാതിയെ തുടർന്ന് ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. ഇതുവരെ ഏകദേശം ഇരുപത്തിയഞ്ചോളം വ്യക്തിഗത പ്രൊഫൈലുകളും പേജുകളും ഫെയ്സ്ബുക്ക് ഭാഗികമായി നിർത്തിയിട്ടുണ്ട്.

ALSO READ: പാലാരിവട്ടത്തിന് പിന്നാലെ ആലുവ മണപ്പുറം പാലം അഴിമതിയും; ഇബ്രാഹിം കുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button