ലക്നോ: ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു. ഇതോട ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങി. ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് രാഹുലിനേയും പ്രിയങ്കയേയും പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷന്‍ 188 പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ രാഹുല്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഈ തിക്കിലും തിരക്കിലും പെട്ട് രാഹുല്‍ ഗാന്ധി നിലത്തുവീണത് വിവാദമായിരുന്നു. എന്നാൽ ഇത് നാടകമാണെന്ന ആരോപണവും വീഡിയോയുമായി ബിജെപി അണികളും രംഗത്തെത്തി.
നേരത്തെ ഇരുവരെയും ഡല്‍ഹി-യുപി അതിര്‍ത്തിയിലെ യമുനഎക്സ്പ്രസ് വേയില്‍ വച്ച് പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് കാല് നടയായി സഞ്ചരിച്ച് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും തീരുമാനിച്ചത്.
Post Your Comments