ബംഗളൂരു: ആൾദൈവം കൽക്കി ഭഗവാന്റെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായനികുതി വകുപ്പ് റെയ്ഡിൽ പിടിച്ചെടുത്തത് 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിന്നെ 88 കിലോ സ്വർണ്ണവും.ആദായനികുതി വകുപ്പിലെ എട്ടംഗ സംഘമാണ് കൽക്കി ആശ്രമമടക്കം പരിശോധന നടത്തിയത്.
മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പിലെ പുതിയ എ.ബി.പി അഭിപ്രായ സര്‍വെ ഇങ്ങനെ
റെയ്ഡ് നടക്കുന്ന സമയം കൽക്കി ഭഗവാന്റെ ഭാര്യ അമ്മ ഭഗവാനും മകൻ കൃഷ്ണാജിയും തമിഴ്നാട്ടിലായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്നാട്ടിലെ കൽക്കി ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.റിയൽ എസ്റ്റേറ്റ്, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കൽക്കി ബാബ ട്രസ്റ്റിന് എതിരെയുള്ളത്.
Post Your Comments