കോഴിക്കോട് : കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ടു , മുഖ്യപ്രതി ജോളിയെ ഒരു കേസിൽ കൂടി അറസ്റ്റ് ചെയ്‌തേക്കും. രണ്ടാം ഭര്‍ത്താവി ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇതിനായി താമരശ്ശേരി കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.
Also read : ജോളി അസുഖം അഭിനയിച്ചതോ? ചോദ്യംചെയ്യലും തെളിവെടുപ്പും തുടരുന്നതിനിടെ പുതിയ തന്ത്രം
നിലവിൽ റോയി തോമസിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ടോടെ അവസാനിക്കും. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരെ നാലിന് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
Also read : ജോളിയുടെ മക്കളുടെ സംരക്ഷണം : പ്രതികരണവുമായി കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളായ റോജോയും രഞ്ജിയും
ജോളിയുടെ എൻഐടി ബന്ധത്തെ കുറിച്ച് ദൃശ്യങ്ങളും മറ്റും ലഭിച്ചതിനാൽ ഇതിനെ കുറിച്ചുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. എൻഐടിക്ക് സമീപം തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ജോളിക്കൊപ്പം യുവതി എൻഐടിക്ക് സമീപം നിൽക്കുന്ന ചിത്രങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഈ യുവതി നിലവിൽ ചെന്നൈയിലെന്നാണ് സൂചന.
Post Your Comments