Latest NewsUSANews

സ്ത്രീകൾ ബഹിരാകാശത്ത് നടന്നു തുടങ്ങി; വീഡിയോ വൈറൽ

ന്യൂയോര്‍ക്ക്: ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ ബഹിരാകാശത്ത് നടന്നു തുടങ്ങി. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തില്‍ പങ്കാളികളായത്. ഇവർ നടക്കുന്ന വീഡിയോ നാസ പുറത്തു വിട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവര്‍ കണ്‍ട്രോളര്‍ മാറ്റിസ്ഥാപിക്കുന്നതിനാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിരിക്കുന്നത്. കോച്ചിന്റെ നാലാമത്തെ ബഹിരാകാശ നടത്തമാണ് ഇത്. മെയറിന്റെ ആദ്യത്തേതും.

ALSO READ: ഹിന്ദു സമാജ് പാർട്ടി സ്ഥാപകന്റെ കൊലപാതകം; പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു

മുമ്പ് മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകള്‍ മാത്രമുള്ള ബഹിരാകാശ നടത്തത്തിന് നാസ പദ്ധതിയിട്ടിരുന്നെങ്കിലും യാത്രികരിലൊരാള്‍ക്ക് പാകമായ ബഹിരാകാശ വസ്ത്രം ബഹിരാകാശ നിലയത്തില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അത് മാറ്റിവെക്കുകയായിരുന്നു. പുതിയ ബാറ്ററികള്‍ സ്ഥാപിക്കുന്നതിനായി ഒക്ടോബര്‍ 21 തിങ്കളാഴ്ച ഇരുവരും ചേര്‍ന്ന് ബഹിരാകാശനിലയത്തിന് പുറത്തിറങ്ങാന്‍ നിശ്ചയിച്ചിരുന്നു. ഇതിനിടെ പവര്‍ കണ്‍ട്രോളറുകളിലൊന്നില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരുടേയും ബഹിരാകാശ നടത്തം ഈ ആഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ALSO READ: ഹിന്ദു സമാജ് പാർട്ടി സ്ഥാപകനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു

സ്പേയ്സ് എക്സിന്റെ ഡ്രാഗണ്‍ കാര്‍ഗോ കാപ്സ്യൂളില്‍ കേടുവന്ന ബാറ്ററി ചാര്‍ജ്/ഡിസ്ചാര്‍ജ് യൂണിറ്റ് ഭൂമിയിലെത്തിക്കും. കഴിഞ്ഞ ഏപ്രിലില്‍ ഒരു ബാറ്ററി പാക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് നാസ അധികൃതര്‍ പറഞ്ഞു. ഇതുവരെ 15 വനിതകള്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം ഒരു ആണ്‍ ബഹിരാകാശ സഞ്ചാരിയും ഒപ്പമുണ്ടായിരുന്നു. ക്രിസ്റ്റീന കോച്ചും ആന്‍ മക്ലൈനുമാണ് അന്ന് ബഹിരാകാശ നടത്തത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button