Latest NewsIndiaNews

ഹിന്ദു സമാജ് പാർട്ടി സ്ഥാപകനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു

ലക്ക്‌നൗ: ഹിന്ദു മഹാസഭ മുൻ അധ്യക്ഷനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു. ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയാണ് വെടിയേറ്റ് മരിച്ചത്. ഹിന്ദു സമാജ് പാർട്ടി സ്ഥാപകൻ കൂടിയാണ് കമലേഷ് തിവാരി. കാവി വസ്ത്രമണിഞ്ഞിരുന്ന തീവ്രവാദികൾ മിഠായി നൽകാനെന്ന വ്യാജേനയാണ് കമലേഷിന്റെ വീട്ടിലെത്തിയത്. വീടിനകത്ത് പ്രവേശിച്ചതും മിഠായി പാത്രം തുറന്ന് തോക്കെടുത്ത് തുരു തുരാ വെടിയുതിർക്കുകയായിരുന്നു.

ALSO READ: ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂപ്പുകുത്തി; സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് രാജ്യം

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തിവാരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലക്ക്‌നൗവിലെ ഖുർഷിബാഗിലെ വീട്ടിൽവച്ചാണ് കമലേഷിന് വെടിയേറ്റത്.

ALSO READ: സത്യാവസ്ഥ സ്വയം അന്വേഷിച്ച് കണ്ടെത്തുക; ഫെയ്‌സ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ വ്യാജന്മാരും; സി ഇ ഓ പറഞ്ഞത്

കമലേഷ് തിവാരി 2015 ൽ മുഹമ്മദ് നബിയ്‌ക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തുടർന്ന് എൻ.എസ്.എ നിയമം ചുമത്തി തിവാരി അറസ്റ്റിലായി. സമീപകാലത്ത് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് കേസിൽ എൻ.എസ്.എ റദ്ദാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button